ട്രോളിങ് നിരോധനം ലംഘിക്കുന്ന യാനങ്ങള്‍ പിടിച്ചെടുക്കും; മുന്നറിയിപ്പുമായി ഫിഷറീസ് വകുപ്പ്

Wait 5 sec.

തിരുവനന്തപുരം | ട്രോളിങ് നിരോധനം ലംഘിച്ച് യന്ത്രവത്കൃത മത്സ്യബന്ധന യാനങ്ങള്‍ കടലിലിറക്കുന്നതിനെതിരെ മുന്നറിയിപ്പുമായി ഫിഷറീസ് വകുപ്പ്. നിയമലംഘനം നടത്തുന്ന യാനങ്ങള്‍ പിടിച്ചെടുക്കുമെന്ന് വകുപ്പ് വ്യക്തമാക്കി.കടലില്‍ സുരക്ഷയും മത്സ്യസമ്പത്തിന്റെ സംരക്ഷണം എന്നിവ ഉറപ്പാക്കാന്‍ ഫിഷറീസ് വകുപ്പ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. ഇതുവരെ 10 നിയമലംഘനങ്ങളാണ് ഫിഷറീസ് വകുപ്പും മറൈന്‍ എന്‍ഫോഴ്‌സ്മെന്റും ചേര്‍ന്ന് കണ്ടെത്തിയത്. സംയുക്ത പട്രോളിങിനിടെയാണ് നിയമലംഘനം പിടികൂടിയത്.നിരോധനം ലംഘിച്ച് യാനങ്ങള്‍ കടലിലിറക്കിയവരില്‍ നിന്ന് 1,98,150 രൂപ പിഴയിനത്തിലും മത്സ്യലേലത്തിലുമായി ഈടാക്കി. നിയമലംഘനങ്ങള്‍ ശ്രദ്ധയില്‍ പെട്ടാല്‍ തീരദേശ ഫിഷറീസ് സ്റ്റേഷനുകളെയോ കണ്‍ട്രോള്‍ റൂമിലോ അറിയിക്കാന്‍ അധികൃതര്‍ നിര്‍ദേശിച്ചു.Content Highlights:The Kerala Fisheries Department has issued a strict warning against violating the annual monsoon trolling ban. Mechanized boats found fishing illegally during this period will be seized by authorities. Stringent legal action and heavy penalties will be imposed on violators to protect marine resources.