ചോദ്യപേപ്പർ ചോർച്ചയിൽ വിമർശനം; എസ്എഫ്ഐ ദില്ലിയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടിന് സസ്പെൻഷൻ

Wait 5 sec.

എസ്എഫ്ഐ ദില്ലി സംസ്ഥാന കമ്മിറ്റിയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ട് സസ്പെൻഡ് ചെയ്ത് മെറ്റ. നീറ്റ് പേപ്പർ ചോർച്ച ഉൾപ്പെടെയുള്ള വിഷയങ്ങളിൽ നിരന്തരം വിമർശനം ഉന്നയിച്ചിരുന്ന അക്കൗണ്ടിനാണ് മെറ്റ പൂട്ടിട്ടത്. ആർഎസ്എസിനും ബിജെപിക്കും എതിരായ വിമർശനവും പേജിൽ സജീവമായിരുന്നു.15,000ത്തിൽ അധികം ഫോളോവേഴ്സ് ഉണ്ടായിരുന്ന അക്കൗണ്ട് ആണ് മെറ്റ സസ്പെൻഡ് ചെയ്തത്. എതിർശബ്ദങ്ങളെ ഇല്ലാതാക്കാനുള്ള ശ്രമമാണ് നടപടിയ്ക്ക് പിന്നിലെന്ന് എസ്എഫ്ഐ സംഭവത്തിൽ പ്രതികരിച്ചു. വിലക്കിനെ തുടർന്ന് എസ്എഫ്ഐ മെറ്റക്ക് അപ്പീൽ നൽകി.also read; അധ്യാപകരുടെ സെൻസസ് ഡ്യൂട്ടി വിദ്യാർത്ഥികളുടെ പഠനാവകാശത്തെ ഹനിക്കുന്നു; എസ്എഫ്ഐരണ്ട് വർഷം മുമ്പ് ഇതേ അക്കൗണ്ട് സംഘപരിവാറുകാർ ഹാക്ക് ചെയ്തിരുന്നു. തുടർന്ന് ഈ അക്കൗണ്ടിലൂടെ ആർഎസ്എസ് അനുകൂല ഉള്ളടക്കങ്ങൾ പങ്കുവച്ചിരുന്നു. പൊലീസിൽ പരാതി നൽകിയതിനെ തുടർന്നാണ് പിന്നീട് അക്കൗണ്ട് തിരികെ ലഭിച്ചത്.വി​ദ്യാഭ്യാസ മേഖലയിലെ പ്രതിസന്ധി പരിഹരിക്കുന്നതിന് പകരം വിയോജിക്കുന്നവരുടെ ശബ്ദം ഇല്ലാതാക്കാനുള്ള ബിജെപി സർക്കാരിന്റെ ശ്രമമാണ് നടപടിയിലൂടെ വ്യക്തമാവുന്നതെന്ന് എസ്എഫ്ഐ വ്യക്തമാക്കി.The post ചോദ്യപേപ്പർ ചോർച്ചയിൽ വിമർശനം; എസ്എഫ്ഐ ദില്ലിയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടിന് സസ്പെൻഷൻ appeared first on Kairali News | Kairali News Live.