മുസ്ലീം ലീഗ് മന്ത്രിമാർക്കെതിരെ പ്രമേയം അവതരിപ്പിച്ച് എം എസ് എഫ് മലപ്പുറം ജില്ലാ കമ്മിറ്റി. പേർസണൽ സ്റ്റാഫ് നിയമങ്ങളിൽ മന്ത്രിമാർ തന്നിഷ്ടം കാണിക്കുന്നുവെന്നും ഭരണം ലഭിച്ചപ്പോൾ എം എസ് എഫ് അവഗണിക്കപെട്ടുവെന്നും പ്രമേയത്തിൽ പറഞ്ഞു. മന്ത്രിമാരുടെ സ്വയം ഭരണ പ്രവണതകൾക്കെതിരെ അമർഷം രേഖപെടുത്തുന്നു.പേർസണൽ സ്റ്റാഫ് നിയമനങ്ങളെ സുതാര്യമാക്കാൻ പാർടി ചുമതലപ്പെടുത്തിയ ഉപസമിതിയേ നോക്കു കുത്തിയാക്കിയെന്നും മന്ത്രിമാർ തന്നിഷ്ട പ്രകാരം സ്വന്തം ആളുകളെ തിരുകി കയറ്റിയെന്നും ഗുരുതര ആരോപണങ്ങളാണ് എം എസ് എഫ് ഉന്നയിച്ചിരിക്കുന്നത്. ഏകപക്ഷീയമായാ ഈ നടപടി രാപ്പകലില്ലാതേ പ്രവർത്തിക്കുന്ന അണികളോടും, പാർട്ടിയോടും ഉള്ള വഞ്ചനയൈണ്. പോഷക സംഘടനകൾ സമർപ്പിച്ച ശിപാർശ ലിസ്റ്റ് മന്ത്രിമാർ തള്ളി. കഴിഞ്ഞ 10 വർഷം സമരം ചെയ്തും, ജയിൽ വാസം അനുഷ്ഠിച്ചും മർദനങ്ങൾ ഏറ്റുവാങ്ങിയവരെയും മനപൂർവം മാറ്റിയെന്നും എം എസ് എഫ്.Also read: അയോധ്യ സംഘപരിവാർ കൊള്ള: ക്ഷേത്ര ട്രസ്റ്റിനെ വിവരാവകാശ നിയമത്തിന്റെ പരിധിയിൽ കൊണ്ടുവരണം; കത്തെഴുതി ഡോ ജോൺ ബ്രിട്ടാസ് എംപിപാർട്ടിക്കും വിദ്യാർത്ഥി സംഘടനകൾക്കും വേണ്ടി പ്രവർത്തിച്ച നിരവധി പ്രവർത്തകരെ പരിഗണിക്കാതെ, മുൻപ് പദവികൾ വഹിച്ചവർക്കും ചില പ്രത്യേക വ്യക്തികൾക്കും വീണ്ടും അവസരം നൽകി. രാഷ്ട്രീയ ബോധ്യമോ പാർട്ടി കൂറോ ഇല്ലാത്തവരെയാണ് പേർസണൽ സ്റ്റാഫിൽ തിരുകി കയറ്റിയത് എന്നും പാർട്ടിയുടെ അച്ചടക്കത്തെ വെല്ലുവിളിച്ച് മന്ത്രിമാർ നടത്തിയ നിയമനത്തിൽ മുസ്ലിം ലീഗ് നേതൃത്വം ഇടപെടണം എന്നും പ്രമേയം.The post തന്നിഷ്ടം കാണിക്കുന്നു… അവഗണിക്കുന്നു; മുസ്ലീം ലീഗ് മന്ത്രിമാർക്കെതിരെ എംഎസ്എഫ് പ്രമേയം appeared first on Kairali News | Kairali News Live.