പാസ്പോർട്ട് പുതുക്കി ലഭിച്ചതിന് പിന്നാലെ പ്രതിപക്ഷ നേതാവ് പിണറായി വിജയന് കത്തയച്ച് ടെലഗ്രാഫ് മുൻ എഡിറ്റർ ആർ രാജഗോപാൽ. ഈ പ്രതിസന്ധിയിൽ കൂടെ നിന്ന് പിന്തുണച്ചതിന് നന്ദി അറിയിച്ചുകൊണ്ടാണ് രാജഗോപാൽ കത്തയച്ചത്. വോട്ടർ പട്ടികയിൽ പേരില്ലെന്ന കാരണത്താൽ രാജഗോപാലിന് പാസ്പോർട്ട് പുതുക്കി നൽകാതിരുന്നത് വലിയ വിവാദമായിരുന്നു.പ്രശ്നം പരിഹരിക്കപ്പെട്ടുവെന്നും പാസ്‌പോർട്ട് ലഭിച്ചുവെന്ന വിവര സന്തോഷത്തോടെ അറിയിക്കുന്നെന്നും രാജഗോപാൽ കത്തിൽ പറഞ്ഞു. താൻ കടന്നുപോയ പ്രയാസകരമായ ഘട്ടത്തിൽ നൽകിയ പിന്തുണയ്ക്കും പ്രോത്സാഹനത്തിനും നന്ദി അറിയിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു. ഈ പ്രതിസന്ധി വലിയ ആശങ്ക ഉയർത്തിയിരുന്നതായും പിണറായി വിജയന്റെ ഇടപെടൽ വലിയ ആത്മവിശ്വാസം പകർന്നെന്നും അദ്ദേഹം പറഞ്ഞു.Also Read: ധർമേന്ദ്ര പ്രധാൻറെ രാജി ആവശ്യപ്പെട്ടുള്ള സിജെപി പ്രതിഷേധം; സോനം വാങ്ചുക്കിൻറെ നിരാഹാര സമരം എട്ടാം ദിവസത്തിലേക്ക്കഴിഞ്ഞ കുറച്ചുകാലമായി പല പ്രതിസന്ധികളിലും തന്റെയും തന്റെ കുടുംബത്തോടൊപ്പവും പിണറായി വിജയൻ പിന്തുണയർപ്പിച്ച് കൂടെ നിന്നതായി അദ്ദേഹം കത്തിൽ സൂചിപ്പിച്ചു. ഈ സന്ദർഭത്തിലും അതിന് മാറ്റമുണ്ടായിരുന്നില്ലെന്ന് രാജഗോപാൽ ചൂണ്ടിക്കാണിക്കുന്നു.തന്റെ പ്രശ്നങ്ങൾക്ക് തൃപ്തികരമായ പരിഹാരം ഉണ്ടായെങ്കിലും എസ്ഐആർ കാരണം ബുദ്ധിമുട്ട് അനുഭവിക്കുന്ന സാധാരണക്കാരായിട്ടുള്ള ആളുകളിലേക്കും അദ്ദേഹവും പാർട്ടിയും എത്തിച്ചേരുമെന്ന് പ്രത്യാശിക്കുന്നതായി ആർ രാജഗോപാൽ പറഞ്ഞു.The post പിന്തുണയ്ക്കും പ്രോത്സാഹനത്തിനും നന്ദി; പിണറായി വിജയന്റെ ഇടപെടൽ വലിയ ആത്മവിശ്വാസം പകർന്നു, കത്തയച്ച് ആർ രാജഗോപാൽ appeared first on Kairali News | Kairali News Live.