അഞ്ച് ലക്ഷം ജനതയുള്ള രാജ്യത്തിൻ്റെ പോരാളികൾ; ലോകകപ്പിൽ നിന്നും തലയുയര്‍ത്തി മടങ്ങി കേപ് വെര്‍ദെ

Wait 5 sec.

ലോക ഫുട്ബോൾ ആരാധകരെ ആവേശം കൊള്ളിച്ച മത്സരമായിരുന്നു ഇന്ന് ഫിഫ ലോകകപ്പിൽ നടന്ന അര്‍ജന്റീന- കേപ് വെര്‍ദെ പോരാട്ടം. അൻപതിരണ്ട് ലക്ഷത്തോളം ജനസംഖ്യയുള്ള അർജന്റീനയും അഞ്ചരലക്ഷം മാത്രം ജനങ്ങളുള്ള ഒരു കൊച്ചു ദ്വീപുരാഷ്ട്രവും തമ്മിൽ ഏറ്റുമുട്ടുമ്പോൾ ഫുട്ബോൾ ലോകം ഒരു ഏകപക്ഷീയമായ മത്സരം മാത്രമാണ് പ്രവചിച്ചിരുന്നത്. എന്നാൽ ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും അവിശ്വസനീയമായ അട്ടിമറിയുടെ തൊട്ടരികിലെത്തിയാണ് ഈ ആഫ്രിക്കൻ രാജ്യം ലോകകപ്പിൽ നിന്ന് തലയുയർത്തി മടങ്ങുന്നത്.ലോകകപ്പിൽ ഒരു മത്സരം പോലും ജയിക്കാതെയാണ് കാബോ വെര്‍ദെ മടങ്ങുന്നത്, എന്നാൽ അതൊരിക്കലും അവരെ വേദനിപ്പിക്കുന്നില്ല. കാരണം, കായിക ചരിത്രത്തിലെ ഏറ്റവും മികച്ച പോരാട്ടവീര്യത്തിന്റെ കഥയാണ് തങ്ങളുടെ ചോരയും നീരും നൽകി അവർ ഇവിടെ എഴുതിച്ചേർത്തത്. ഒടുവിൽ അധികസമയത്തേക്ക് നീണ്ട പോരാട്ടത്തിൽ ഭാഗ്യത്തിന്റെ അകമ്പടിയോടെ ഒരു സെൽഫ് ഗോളിന്റെ ബലത്തിൽ 3-2 ന് അർജന്റീന കഷ്ടിച്ച് ജയിച്ചുകയറിയപ്പോൾ, ടൂർണമെന്റിലെ യഥാർത്ഥ വിജയികൾ തങ്ങളാണെന്ന് ലോകത്തിന് മുന്നിൽ തെളിവിച്ചാണ് കേപ് വെര്‍ദെ കളംവിട്ടത്.29-ാം മിനിറ്റിലാണ് ലയണല്‍ മെസ്സി അര്‍ജന്റീനയെ മുന്നിലെത്തിച്ചത്. 59-ാം മിനിറ്റിലാണ് ഡെറോയ് ഡ്യുവേര്‍ട്ട് ഗോള്‍ മടക്കിയത്. നിശ്ചിത സമയത്ത് ഇരുടീമുകളും ഓരോ ഗോള്‍ നേടി സമനില പാലിച്ചതോടെ മത്സരം എക്ട്രാ ടൈമിലേക്ക് കടന്നു. 92-ാം മിനിറ്റില്‍ ലിസാന്‍ഡ്രോ മാര്‍ട്ടിനെസ് ഗോള്‍ നേടിയത്. പിന്നാലെ 103-ാം മിനിറ്റില്‍ സിഡ്‌നി ലോപസ് കബ്രാല്‍ കാബോ വെര്‍ദെയെ വീണ്ടും ഒപ്പമെത്തിച്ചു. എന്നാല്‍ 111-ാം മിനിറ്റില്‍ ക്രിസ്റ്റ്യന്‍ റൊമേറോ അര്‍ജന്റീനയെ മുന്നിലെത്തിച്ചു.കേപ് വെര്‍ദെ ഗോള്‍കീപ്പര്‍ വോസിഞ്ഞയുടെ രക്ഷപ്പെടുത്തലുകളാണ് പലപ്പോഴും ടീമിന് രക്ഷയായത്. അവസാന മിനിറ്റുകളിൽ ഡെയ്‌ലോൺ ലിവ്‌റാമെന്റോയ്ക്ക് ലഭിച്ച സുവർണ്ണാവസരവും ഡിബു മാർട്ടിനസിന്റെ അസാധ്യമായ സേവുകളുമാണ് അർജന്റീനയെ വലിയൊരു നാണക്കേടിൽ നിന്നും രക്ഷിച്ചത്. വോസിഞ്ഞയ്ക്ക് ആകെയുണ്ടായിരുന്ന ആഗ്രഹം തന്റെ അമ്മ സ്റ്റേഡിയത്തിലിരുന്ന് താൻ കളിക്കുന്നത് കാണണം എന്നത് മാത്രമായിരുന്നു.ടൂർണമെന്റിന്റെ ഉദ്ഘാടന മത്സരത്തിൽ സ്പെയിനെ ഗോളടിക്കാൻ വിടാതെ പൂട്ടി വോസിഞ്ഞ ഹീറോയായതോടെയാണ് ഈ 40-കാരന്റെ ആഗ്രഹം ലോകമറിയുന്നത്. തുടർന്ന് വോസിഞ്ഞയുടെ അമ്മയ്ക്ക് യു.എസിലേക്ക് വരാനുള്ള വിസയും മറ്റ് യാത്രാസൗകര്യങ്ങളും ഒരുക്കാൻ വലിയൊരു ആഗോള കൂട്ടായ്മ തന്നെ രൂപപ്പെടുകയായിരുന്നു.അമ്മയുടെ സാന്നിധ്യത്തിൽ ഗ്രൂപ്പ് ഘട്ടത്തിലെ മൂന്ന് മത്സരങ്ങളും സമനിലയിലാക്കി തോൽവിയറിയാതെയാണ് ഈ കൊച്ചു രാജ്യം നോക്കൗട്ടിൽ എത്തിയത്. “ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ കേപ് വെര്‍ദെ എന്ന ദേശീയ ടീമിന്റെ അന്തസ്സ് ഉയർത്താൻ ഞങ്ങൾക്ക് കഴിഞ്ഞു. ഇന്ന് ഞങ്ങൾ അർജന്റീനയ്ക്കെതിരെ തുല്യശക്തികളായി പോരാടി,” മത്സരശേഷം വോസിഞ്ഞ വികാരാധീനനായി പറഞ്ഞു.The post അഞ്ച് ലക്ഷം ജനതയുള്ള രാജ്യത്തിൻ്റെ പോരാളികൾ; ലോകകപ്പിൽ നിന്നും തലയുയര്‍ത്തി മടങ്ങി കേപ് വെര്‍ദെ appeared first on ഇവാർത്ത | Evartha.