പ്രായപൂർത്തിയാകാത്ത കുട്ടികളെയും ഉപദ്രവിച്ചു; കൂടൽ പൊലീസിൻ്റെ കൂടുതൽ ക്രൂരത പുറത്ത്

Wait 5 sec.

കൂടൽ പോലീസിന്റെ ക്രൂരതയിൽ കൂടുതൽ പരാതികൾ പുറത്ത്. പീഡന പരാതിയിൽ പ്രായപൂർത്തിയാകാത്ത കുട്ടികളെയും പൊലീസ് നിയമവിരുദ്ധമായി കസ്റ്റഡിയിലെടുത്തുന്നാണ് പരാതി. കസ്റ്റഡിയൽ എടുത്തശേഷം ഭീഷണിപ്പെടുത്തുകയും അസഭ്യം പറയുകയും ചെയ്തുവെന്ന് വിദ്യാർത്ഥികളും മാതാപിതാക്കളും കൈരളി ന്യൂസിനോട് പറഞ്ഞു.മക്കളെ പൊലീസ് സ്റ്റേഷനിൽ വിളിച്ചുകൊണ്ടുപോയി കോളറിന് കുത്തിപ്പിടിക്കുകയും മോശമായി പെരുമാറുകയും ചെയ്തെന്നാണ് മാതാപിതാക്കളുടെ ആരോപണം. കുട്ടികളോട് കുറ്റം ഏൽക്കാൻ ഭീഷണിപ്പെടുത്തിയതായും പറയുന്നു. അതേ സമയം കസ്റ്റഡി മർദ്ദനത്തിൽ ഡി വൈ എഫ് ഐ പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു. കൂടൽ പൊലീസ് സ്റ്റേഷനിലേക്കാണ് മാർച്ച്. ഹൃദ്രോഗിയായ 20കാരനെ മർദ്ദിച്ച വിഷയത്തിൽകൂടൽ പൊലീസിനെതിരെ ഗുരുതര ആരോപണങ്ങളുണ്ടായിരുന്നു.Also read: മഹാരാഷ്ട്രയിൽ ആൾമാറാട്ടം നടത്തി യുവതിയുടെ കൈയിൽ നിന്ന് 41.25 ലക്ഷം രൂപ തട്ടിയെടുത്തുഇന്നലെെയായിരുന്നു സംഭവം. തനിക്ക് യുവതിയെ അറിയില്ലെന്ന് പറഞ്ഞിട്ടും ഹൃദ്രോ​ഗിയാണെന്ന് പറഞ്ഞിട്ടും ക്രൂരമായി മ‌ർദ്ദിച്ചതായി യുവാവ് പറയുന്നു. ഇതിന് ശേഷമണ് പൊലീസിൻ്റെ കൂടുതൽ ക്രൂരതകളുടെ ചിത്രം പുറത്ത് വരുന്നത്. പ്രായപൂർത്തിയാകാത്ത കുട്ടികളെ മർദ്ദിച്ചതിൽ നീതി വേണമെന്നാണ് മാതാപിതാക്കളുടെ ആവശ്യംThe post പ്രായപൂർത്തിയാകാത്ത കുട്ടികളെയും ഉപദ്രവിച്ചു; കൂടൽ പൊലീസിൻ്റെ കൂടുതൽ ക്രൂരത പുറത്ത് appeared first on Kairali News | Kairali News Live.