ഗുരുതര ആരോപണങ്ങളിൽ വിശദീകരണവുമായി ശ്വേത മേനോൻ്റെ ഫേസ്ബുക്ക് പോസ്റ്റ്. ജനറൽബോഡി മീറ്റിങ്ങിൽ തന്നെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചുവെന്നും മലയാള സിനിമയിലെ പവർ ഗ്രൂപ്പിനെ ഒറ്റയ്ക്ക് നേരിടാൻ ആകില്ലെന്നുമാണ് ശ്വേതാ മേനോൻ പറഞ്ഞിരിക്കുന്നത്.നുണക്കഥകൾ പ്രചരിപ്പിച്ചാലും അപമാനിച്ചാലും പോരാട്ടങ്ങളിൽ നിന്ന് പിന്നോട്ടില്ല, പവർ ഗ്രൂപ്പ് അമ്മയുടെ അംഗങ്ങൾക്കു മുന്നിൽ എക്സ്പോസ് ചെയ്യപ്പെട്ടു കഴിഞ്ഞുവെന്നും ശ്വേത ഫേസ്ബുക്കിൽ കുറിച്ചു. പണം തരുന്നത് ഹിന്ദുവാണോ മുസ്ലിമാണോ, അംബാനിയാണോ അദാനി യാണോ എന്ന് നോക്കിയിട്ടില്ലെന്നും സഹായിക്കാൻ വരുന്നവരെ ഒരേ മനസ്സോടെ സ്വീകരിച്ചിട്ടുണ്ടെന്നും സംഘപരിവാറിൽ നിന്നും പണം വാങ്ങിയെന്നതിന് വിശദീകരണമായി ശ്വേതാ മേനോൻ പറഞ്ഞു.Also read: ടിനി ടോമിനെതിരായ പരാതി; മൊഴി നൽകാൻ സാധിക്കാതെ അൻസിബ ഹസ്സൻസ്ഥിര വരുമാനം ഇല്ലാത്ത ഒരുപാട് പേർ ഉണ്ട് അവർക്ക് വേണ്ടിയാണ് ഇക്കാര്യങ്ങൾ ചെയ്യുന്നത്. കുറ്റാരോപിതർ നടത്തിയ സാമ്പത്തിക തിരിമറികൾ കണ്ടെത്തിയതോടെയാണ് താൻ അപമാനിതയാകാൻ തുടങ്ങിയതെന്നും ശ്വേത ഫേസ്ബുക്കിൽ കുറിച്ചു.The post പവർ ഗ്രൂപ്പിനെ ഒറ്റയ്ക്ക് നേരിടാൻ കഴിയില്ല; ജനറൽബോഡി മീറ്റിങ്ങിൽ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചു: ശ്വേത മേനോൻ appeared first on Kairali News | Kairali News Live.