പോസ്റ്റ് ഒടിഞ്ഞ് വീണ് കെഎസ്ഇബി ജീവനക്കാരന് ദാരുണാന്ത്യം

Wait 5 sec.

മലപ്പുറം| മലപ്പുറത്ത് പോസ്റ്റ് ഒടിഞ്ഞ് വീണ് കെഎസ്ഇബി ജീവനക്കാരന്‍ മരിച്ചു. കാരാട് സെക്ഷന്‍ ഓഫീസിലെ ലൈന്‍മാന്‍ സുരേഷ് ബാബുവാണ് മരിച്ചത്. വിരിപ്പാടം ഇടശ്ശരികോളിലാണ് സംഭവം.ലൈന്‍ അഴിച്ച് മാറ്റുന്നതിടെ ഒരുവശത്തേക്ക് ചെരിഞ്ഞ പോസ്റ്റ് സമീപത്തെ മതിലിലേക്ക് ഒടിഞ്ഞ് വീഴുകയായിരുന്നു. അപകടം സംഭവിച്ച ഉടന്‍ തന്നെ സുരേഷ് ബാബുവിനെ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും മരണം സംഭവിച്ചു. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റി. പോസ്റ്റുമോര്‍ട്ടത്തിനു ശേഷം കുടുംബത്തിന് വിട്ടുനല്‍കും.Content Highlights:A KSEB lineman died after an electric pole collapsed on him during maintenance work in Malappuram. The deceased has been identified as Suresh Babu who worked at the Karad section office. The tragic incident occurred at Virippadam Edasseri Colony while he was removing electrical lines.