കൊളംബോ| ശ്രീലങ്കയിലെ നെഗോംബോ ജയിലില്‍ തടവുകാര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ നാല് സുരക്ഷാ ഉദ്യോഗസ്ഥരടക്കം 25 പേര്‍ മരിച്ചു. നൂറിലേറെ പേര്‍ക്ക് പരുക്കേറ്റു. ഇന്നലെയാണ് നെഗോംബോ ജയിലില്‍ തടവുകാര്‍ തമ്മില്‍ ഏറ്റുമുട്ടല്‍ ആരംഭിച്ചത്. മയക്കുമരുന്ന് സംഘങ്ങളിലുള്‍പ്പെട്ടിരുന്ന രണ്ട് ഗ്രൂപ്പിലുള്ള തടവുകാര്‍ തമ്മിലുണ്ടായ തര്‍ക്കമാണ് വലിയ ഏറ്റുമുട്ടലിലേക്കെത്തിയത്.സംഘര്‍ഷം രൂക്ഷമായതിനിടെ വനിതാ സെല്ലിലെ തടവുകാര്‍ മേല്‍ക്കൂരയ്ക്ക് മുകളില്‍ കയറി നിന്ന് തങ്ങളെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുകയും ചെയ്തു. തടവുകാര്‍ കൂട്ടത്തോടെ കയറിയതോടെ കെട്ടിടത്തിന്റെ മേല്‍ക്കൂരയുടെ ഒരുഭാഗം തകര്‍ന്നുവീണതായും അപകടത്തില്‍ ചില വനിതാ തടവുകാര്‍ക്ക് പരുക്കേറ്റതായും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.സംഘര്‍ഷം നിയന്ത്രിക്കാനുള്ള ശ്രമങ്ങള്‍ക്കിടെയാണ് നാല് സുരക്ഷാ ഉദ്യോഗസ്ഥര്‍ മരിച്ചത്. പരുക്കേറ്റവരെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചു. മരിച്ചവരുടെയും പരുക്കേറ്റവരുടെയും വിവരങ്ങള്‍ ഉദ്യോഗസ്ഥര്‍ ശേഖരിച്ചുകൊണ്ടിരിക്കുകയാണ്.Content Highlights:A violent clash between rival drug gangs at Negombo prison in Sri Lanka left 25 people dead, including four security officers. Over 100 individuals suffered injuries during the riots. Women inmates reportedly climbed onto the roof demanding release, causing a partial collapse.