പകര്‍ച്ചവ്യാധിയില്‍ പകച്ച് കേരളം; ഇന്ന് മൂന്നു മരണം സ്ഥിരീകരിച്ചു

Wait 5 sec.

സംസ്ഥാനത്ത് പകര്‍ച്ചവ്യാധി കേസുകളിൽ വൻ വർധനവ്. രോ​ഗബാധയെ തുടർന്ന് ഇന്ന് മൂന്നു മരണം സ്ഥിരീകരിച്ചതായി റിപ്പോർട്ട്. ഇന്ന് സംസ്ഥാനത്ത് ഇന്ന് എലിപ്പനി ബാധയെ തുടർന്ന് ഒരു മരണവും, ഇൻഫ്ലൂവൻസ രോ​ഗബാധയെ തുടർന്ന് രണ്ട് മരണവുമാണ് റിപ്പോർട്ട് ചെയ്തത്.ഇന്ന് സംസ്ഥാനത്ത് മാത്രമായി 87 പേര്‍ക്കാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. ഇന്ന് മാത്രം ഒമ്പത് പേർക്കാണ് എലിപ്പനി പിടിപ്പെട്ടത്. കൂടാതെ രണ്ട് ഷിഗെല്ല കേസുകളും 14 പേർക്ക് മഞ്ഞപ്പിത്ത രോ​ഗബാധയും റിപ്പോർട്ട് ചെയ്തു. സംസ്ഥാനത്ത് പകർച്ച വ്യാധികൾ പടർന്നു പിടിക്കുമ്പോഴും ആരോ​ഗ്യ വകുപ്പ് വേണ്ടത്ര നടപടികൾ സ്വീകരിക്കുന്നില്ല എന്ന ആക്ഷേപം ശക്തമാണ്.നിപയും ഷി​ഗെല്ലയും ഉൾപ്പെടെ നിരവധി കേസുകളാണ് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്യുന്നത്. പൊതുജനാരോ​ഗ്യം വലിയ ആശങ്കയിൽ നിൽക്കുമ്പോഴും ഇതിനെതിരെ കണ്ണടയ്ക്കുകയാണ് ആരോ​ഗ്യവകുപ്പ്.The post പകര്‍ച്ചവ്യാധിയില്‍ പകച്ച് കേരളം; ഇന്ന് മൂന്നു മരണം സ്ഥിരീകരിച്ചു appeared first on Kairali News | Kairali News Live.