പുരാവസ്തു വില്പനയുടെ മറവിൽ കോടികൾ തട്ടിയ കേസിൽ ചേർത്തല പൊലീസ് പിടിച്ചെടുത്ത മോൻസൻ മാവുങ്കലിൻ്റെ വാഹനങ്ങൾ ആക്രിക്കാർക്ക് വിറ്റു. ചേർത്തല പൊലീസ് സ്റ്റേഷൻ പരിസരത്ത് കിടന്ന വാഹനങ്ങളാണ് ആക്രിക്കാർക്ക് വിറ്റത്ഒരു കാരവനും വിദേശ കാറുകളും അടക്കം ഏഴ് വാഹനങ്ങളാണ് അന്വേഷണത്തെ തുടർന്ന് പൊലീസ് പിടിച്ചെടുത്തിരുന്നത്. ഇതിൽ നിന്ന് രണ്ട് കാറുകൾ ഇന്ന് ആക്രി വിൽപനക്കാർ കൊണ്ടുപോയി. കാരവൻ അടക്കമുള്ളവ അടുത്ത ദിവസങ്ങളിൽ കൊണ്ടുപോകുംalso read; പകര്‍ച്ചവ്യാധിയില്‍ പകച്ച് കേരളം; ഇന്ന് മൂന്നു മരണം സ്ഥിരീകരിച്ചുഅഞ്ചു വർഷമായി ചേർത്തല പൊലീസ് സ്റ്റേഷൻ പരിസരത്ത് കിടന്ന് ഇവ തുരുമ്പെടുത്തിരുന്നു. സ്വർണ വ്യാപാരിയുമായുള്ള കേസിൻ്റെ ഭാഗമായാണ് ഇവ പിടിച്ചെടുത്തത്. സ്റ്റേഷൻ പരിസരത്തെ വാഹനങ്ങൾ ഒഴിവാക്കുമെന്ന ആഭ്യന്തരമന്ത്രിയുടെ നിർദേശത്തെതുടർന്നാണ് ഇവ ലേലം ചെയ്ത് ആക്രി വിൽപനക്കാർക്ക് നൽകിയത്The post പുരാവസ്തു തട്ടിപ്പ് കേസ്; മോൻസൻ മാവുങ്കലിൻ്റെ വാഹനങ്ങൾ ആക്രിക്കാർക്ക് വിറ്റ് പൊലീസ് appeared first on Kairali News | Kairali News Live.