ഭർത്താവിനെ ക്രൂരമായി കൊലപ്പെടുത്തി മൃതദേഹം വീട്ടിലെ ബാത്ത്റൂമിൽ കുഴിച്ചിട്ട സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ഉത്തർപ്രദേശിലെ ആഗ്രയിൽ ആയിരുന്നു ‍ഞെട്ടിക്കുന്ന സംഭവം ഉണ്ടായത്. 44-കാരനായ സുരേന്ദ്ര കുമാർ ശർമ ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഭാര്യ റൂബിയെ അറസ്റ്റ് ചെയ്യുകയും ചോദ്യം ചെയ്യലിൽ കൊലപാതകം നടത്തിയതായി സമ്മതിച്ചതായും പൊലീസ് അറിയിച്ചു. കൊലപാതകത്തിന് തൊട്ടുമുൻപ് ഭർത്താവിന്റെ ഭക്ഷണത്തിൽ 20 ഉറക്കഗുളികകൾ ചേർത്തു. ഇയാൾ മയങ്ങിക്കിടക്കുമ്പോഴാണ് ഭാര്യ റൂബി ശർമ്മ കൊലപാതകം നടത്തിയത്.സുരേന്ദ്ര കുമാർ ശർമയെ മേയ് 18 മുതൽ കാണാതായിരുന്നു. ഇതുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിൽ റൂബി ശർമ്മയുടെ മൊഴിയിൽ ഉണ്ടായ പൊരുത്തക്കേടുകളാണ് കേസ് തെളിയിക്കാൻ സഹായിച്ചത്. ഭർത്താവ് എവിടെയോ പോയതാണെന്നും ഉടൻ മടങ്ങിയെത്തുമെന്നും റൂബി ബന്ധുക്കളോടും അയൽവാസികളോടും പറഞ്ഞിരുന്നത്. തുടർന്ന് മെയ് 26 ന്, സുരേന്ദ്രയെ കാണാനില്ലെന്ന് കാണിച്ച് റൂബി പൊലീസിൽ പരാതി നൽകി. മെയ് 18 മുതൽ സുരേന്ദ്രയെ കാണാനില്ലെന്നായിരുന്നു പരാതിയിൽ പറഞ്ഞിരുന്നത്. ഭർത്താവിനെ കാണാതായതു മുതൽ വിഷമം കാണിക്കാൻ റൂബി അയൽക്കാരുടെ മുൻപിൽ കരയാറുണ്ടായിരുന്നു. റൂബിയുടെ മൊഴികളിൽ വൈരുധ്യങ്ങൾ കണ്ടെത്തിയ പൊലിസ് വീണ്ടും വീട്ടിലെത്തി പരിശോധന നടത്തി.ALSO READ: പുരാവസ്തു തട്ടിപ്പ് കേസ്; മോൻസൻ മാവുങ്കലിൻ്റെ വാഹനങ്ങൾ ആക്രിക്കാർക്ക് വിറ്റ് പൊലീസ്പരിശോധനയിൽ ബാത്ത്റൂമിൽ പുതുതായി ടൈലുകൾ പാകിയതും ചുമരിലും നിലത്തും പുതിയ പ്ലാസ്റ്ററിംഗ് നടത്തിയതും പൊലിസ് ശ്രദ്ധയിൽപ്പെട്ടു. സംശയം തോന്നിയതിനെ തുടർന്ന് ടൈലുകൾ പൊളിച്ച് കുഴിച്ചുനോക്കിയപ്പോഴാണ് അഴുകിയ നിലയിലുള്ള സുരേന്ദ്രയുടെ മൃതദേഹം കണ്ടെത്തിയത്. ഭർത്താവിനെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം ബാത്ത്റൂമിലേക്ക് വലിച്ചിഴച്ചു കൊണ്ടുപോയി. ബാത്ത് റൂമിൽ മണ്ണിന്റെ തറയായിരുന്നു. അടുത്ത ദിവസം മൃതദേഹം മണ്ണിട്ടു മൂടിയ ശേഷം പണിക്കാരനെ വിളിച്ച് തറ കോൺക്രീറ്റ് ചെയ്തു.കൊലപാതകം നടന്ന് ഒന്നോ രണ്ടോ ദിവസത്തിനുള്ളിൽ കുളിമുറി പുതുക്കിപ്പണിയാൻ റൂബി തൊഴിലാളികളെ വിളിച്ചതിനാൽ മൃതദേഹത്തിൽ നിന്ന് ദുർഗന്ധം പുറത്തുവന്നിരുന്നില്ല.The post 20 ഉറക്കഗുളികകൾ കൊടുത്തു, പിന്നാലെ കൊന്ന് കുഴിച്ചുമൂടിയത് ബാത്ത്റൂമിൽ; യുപിയിൽ ഭർത്താവിനെ കൊലപ്പെടുത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ appeared first on Kairali News | Kairali News Live.