സോനം വാങ്ചുക്ക് കുറഞ്ഞത് എട്ട് കിലോ​ഗ്രാം; സിജെപി പ്രതിഷേധത്തിന് പിന്തുണയേറുന്നു, നിരാഹാര സമരം ഒമ്പതാം ദിവസത്തിലേക്ക്

Wait 5 sec.

കൊക്രോച്ച് ജനത പാർട്ടിയുടെ പ്രതിഷേധത്തിന് പിന്തുണയേറുന്നു. സോനം വാങ്ചുക്കിന്റെ നിരാഹാര സമരം ഒമ്പതാം ദിവസത്തിലേക്ക് കടക്കുമ്പോൾ നിരവധി പേരാണ് പുന്തുണയുമായി എത്തുന്നത്. എം പി മാർ, കർഷക നേതാക്കൾ, മുൻ ആർമി ഉദ്യോഗസ്ഥർ എന്നിവർ നേരിട്ട് എത്തി ഐക്യദാർത്ഥ്യം പ്രഖ്യാപിക്കുന്നുണ്ട്.നീറ്റ് പരീക്ഷ ചർച്ചയിൽ ആത്മഹത്യ ചെയ്ത വിദ്യാർത്ഥികളുടെ മാതാപിതാക്കളും പ്രതിഷേധത്തിന്റെ ഭാഗമാകുന്നുണ്ട്. ധർമേന്ദ്ര പ്രധാന് രാജി വെക്കുന്നത് വരെ പ്രതിഷേധം തുടരാനാണ് സി ജെ പി യുടെ തീരുമാനം. എന്നാൽ സോനം വാങ്ങ് ചുക്കിന്റെ ആരോഗ്യ നില മോശമാവുകയാണ്. 8 കിലോ ഭാരമാണ് നിരാഹാര സമരത്തെ തുടർന്നു കുറഞ്ഞത്.Also read:  ചോദ്യപേപ്പർ ചോർച്ചയിൽ വിമർശനം; എസ്എഫ്ഐ ദില്ലിയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടിന് സസ്പെൻഷൻവേറിട്ട പ്രതിഷേധങ്ങളുമായി എത്തിയ സി ജെ പി രാജ്യത്തെ യുവാക്കളുടെ ശബ്ദാമയിരുന്നെങ്കിലും ഇപ്പോൾ പ്രായഭേ​ദമന്യേ സി ജെ പി യുടെ കൂടെ ജനങ്ങൾ അണിനിരക്കുകയാണ്. കേന്ദ്രത്തിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെയുള്ള ഈ പ്രതിഷേധം ഭരണകൂടത്തെ വിറപ്പിക്കുമോ എന്നാണ് ഇപ്പോൾ ജനങ്ങൾ നോക്കിയിരിക്കുന്നത്.The post സോനം വാങ്ചുക്ക് കുറഞ്ഞത് എട്ട് കിലോ​ഗ്രാം; സിജെപി പ്രതിഷേധത്തിന് പിന്തുണയേറുന്നു, നിരാഹാര സമരം ഒമ്പതാം ദിവസത്തിലേക്ക് appeared first on Kairali News | Kairali News Live.