വനിതാ ടി 20 ലോകകപ്പ്: വിരാട് കോഹ്‌ലിയെയും പിന്നിലാക്കി ബെത്ത് മൂണി; സ്വന്തമാക്കിയ റെക്കോർഡ് എന്തെന്ന് അറിയാമോ?

Wait 5 sec.

വനിതാ ടി 20 ലോകകപ്പിന്റെ ഫൈനലിൽ മികച്ച പ്രകടനത്തോടെ ഓസ്‌ട്രേലിയയെ അവരുടെ ഏഴാം കിരീടം ഉയർത്തുന്നതിൽ പ്രധാന പങ്ക് വഹിച്ച ബെത്ത് മൂണി പാരമ്പരയിലെയും ഫൈനലിലെയും മികച്ച താരമായി തെരഞ്ഞെടുക്കപ്പെട്ടു. ഫൈനലിൽ അർധസെഞ്ചുറി നേടിയ താരം ഇന്ത്യൻ സൂപ്പർതാരമായ വിരാട് കൊഹ്‌ലി അടക്കമുള്ളവരെ പിന്നിലാക്കി മറ്റൊരു റെക്കോർഡും സ്വന്തം പേരിലാക്കി.ഫൈനലിൽ ഇംഗ്ലണ്ടിനെതിരെ ഓപ്പണർ ആയ മൂണി 49 പന്തുകളിൽ 64 റൺസുകൾ നേടിയിരുന്നു. രണ്ടാം വിക്കറ്റിൽ ഫീബി ലിച്ച്ഫീൽഡിനൊപ്പം പടുത്തുയർത്തിയ 100 റൻസുകളുടെ കൂട്ടുകെട്ടാണ് 151 റൺസ് എന്ന വിജയലക്‌ഷ്യം അനായാസേന മറികടക്കാൻ ഓസ്‌ട്രേലിയയെ സഹായിച്ചത്,Also Read: ബ്രസീലിന്റെ ഇതിഹാസതാരം നെയ്മർ അന്താരാഷ്ട്ര ഫുട്ബോളിൽ നിന്നും വിരമിച്ചുഈ ഇന്നിങ്‌സോടെ ടി 20 ലോകകപ്പ് ഫൈനലുകളിൽ രണ്ടിലധികം തവണ അമ്പതോ അതിൽ കൂടുതലോ സ്കോർ ചെയ്ത ആദ്യ ബാറ്റർ ആയി താരം മാറി.അമ്പതോ അതിലധികമോ റൺസ് രണ്ടു തവണ നേടിയ കോഹ്‌ലി , സംഗക്കാര, മാർലോൺ സാമുവേൽസ് എന്നിവരടക്കമുള്ളവരെ ആണ് മൂണി പിന്നിലാക്കിയത്.The post വനിതാ ടി 20 ലോകകപ്പ്: വിരാട് കോഹ്‌ലിയെയും പിന്നിലാക്കി ബെത്ത് മൂണി; സ്വന്തമാക്കിയ റെക്കോർഡ് എന്തെന്ന് അറിയാമോ? appeared first on Kairali News | Kairali News Live.