ഓഫറിന് കിട്ടിയാലും വാങ്ങരുതേ, ടിഷ്യൂ പേപ്പർ തെരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

Wait 5 sec.

ഭൂരിഭാ​ഗം ആളുകളും നിത്യജീവിതത്തിൽ ഉപയോ​ഗിച്ചുവരുന്ന സാധനമാണ് ടിഷ്യൂ പേപ്പർ. ച‌ർമ്മസംരക്ഷണത്തിനും ടോയ്‍ലറ്റ് ഉപയോ​ഗത്തിനുമാണ് കൂടുതൽ പേരും ടിഷ്യൂ പേപ്പർ ഉപയോ​ഗിക്കുന്നത്. സൂപ്പർമാർക്കറ്റുകളിൽ വൻ ഓഫറുകളോടെയാണ് പല ബ്രാൻഡുകളിലുള്ള ടിഷ്യൂ പേപ്പറുകൾ വിറ്റുപോകുന്നത്. കുറഞ്ഞ വിലയ്ക്ക് കിട്ടുന്നതിനാൽ ടിഷ്യൂ പേപ്പറിന്റെ ബ്രാൻഡ് ഏതാണെന്നും ​ഗുണമെന്താണെന്നും പോലും നോക്കാതെയാണ് പലരും വാങ്ങി ഉപയോ​ഗിക്കുന്നത്.എന്നാലിത് ച‌ർമ്മത്തിന്റെ ആരോ​ഗ്യത്തെ ​ഗുരുതരമായി ബാധിക്കുമെന്നാണ് ആരോ​ഗ്യ വിദ​ഗ്ദ‌ർ പറയുന്നത്. ടിഷ്യൂ പേപ്പ‍‍ർ വാങ്ങുന്നതിന് മുൻപ് ചില കാര്യങ്ങൾ ശ്രദ്ധിക്കണമെന്നാണ് വിദ​ഗ്ദ‍ർ നൽകുന്ന മുന്നറിയിപ്പ്.നല്ല മൃദുത്വം, അധികം വെള്ളം ഒപ്പിയെടുക്കാനുള്ള ശേഷി, രാസവസ്തുക്കളില്ലാത്ത ഹൈപ്പോഅലർജെനിക് ഘടന എന്നിവ നോക്കിയാണ് ടിഷ്യൂ പേപ്പറുകൾ വാങ്ങേണ്ടത്.also read:സൂക്ഷിച്ചാൽ ദുഖിക്കേണ്ട… ആശങ്കയുയർത്തി പകർച്ചപ്പനി വ്യാപനം; ഇന്നലെ മാത്രം എട്ട് മരണം1. പ്ലൈ: ഒന്നിൽ കൂടുതൽ പാളികളുള്ള ടിഷ്യൂ പേപ്പറുകൾ ഉപയോഗിക്കുന്നതാണ് ഉത്തമം. ഇത് ടിഷ്യൂ പേപ്പറുക എളുപ്പത്തിൽ കീറിപ്പോകാതെയിരിക്കാൻ സഹായിക്കുകയും കൂടുതൽ ​ഗുണം ഉറപ്പാക്കുകയും ചെയ്യും.2. വലിപ്പം: നിങ്ങളുടെ ആവശ്യാനുസരണം (ഫേഷ്യൽ ടിഷ്യൂ, ടേബിൾ നാപ്കിൻ, ടോയ്‌ലറ്റ് പേപ്പർ) അനുയോജ്യമായ അളവിലുള്ളവ തെരഞ്ഞെടുക്കുക.3. ചർമ്മത്തിന്റെ സുരക്ഷ : ബ്ലീച്ചിംഗിനായി ക്ലോറിനോ കൃത്രിമ സുഗന്ധദ്രവ്യങ്ങളോ ഉപയോഗിക്കാത്ത ടിഷ്യൂ പേപ്പറാണ് തെരഞ്ഞെടുക്കേണ്ടത്. ഇവ ചർമ്മത്തിന് അലർജി ഉണ്ടാക്കാനുള്ള സാധ്യത കുറയ്ക്കും.4. മൃദുത്വം: മുഖം പോലുള്ള അതിലോലമായ ഭാഗങ്ങളിൽ ഉപയോഗിക്കുമ്പോൾ അത്രയും മൃദുവായ ടിഷ്യൂ പേപ്പറുകളാണ് ഉപയോഗിക്കേണ്ടത്.3. പരിസ്ഥിതി സൗഹൃദം : പരിസ്ഥിതിക്ക് ദോഷം വരാത്ത രീതിയിൽ പുനരുപയോഗിച്ച പൾപ്പ് അല്ലെങ്കിൽ മുളഉപയോഗിച്ച് നിർമ്മിച്ചവ തെരഞ്ഞെടുക്കാൻ ശ്രദ്ധിക്കുക.The post ഓഫറിന് കിട്ടിയാലും വാങ്ങരുതേ, ടിഷ്യൂ പേപ്പർ തെരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ appeared first on Kairali News | Kairali News Live.