കൊച്ചിയിലെ ഐടി കമ്പനിയായ കോറോ ഹെൽത്തിലെ കൂട്ടപ്പിരിച്ചുവിടൽ പ്രതിഷേധാർഹമെന്നും ഏകപക്ഷീയമായ നടപടി കേരളം അംഗീകരിക്കില്ലെന്നും വി ശിവൻ കുട്ടി. തിരുവനന്തപുരത്ത് മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം. വിഷയത്തിൽ സി ഐ ടി യു ശക്തമായ പ്രക്ഷോഭവുമായി മുന്നോട്ടു വരും. ഐ ടി മേഖലയിൽ ശക്തമായ തൊഴിലാളി സംഘടന ഇല്ലാത്തതാണ് ഇത്തരം നീക്കത്തിന് പിന്നിൽ.തൊഴിലാളികളുടെ താൽപര്യം സർക്കാർ സംരക്ഷിക്കണമെന്നും കോറോ ഹെൽത്തിൻ്റേത് നിയമ ലംഘനമാണെന്നും അദ്ദേഹം പറഞ്ഞു. നിയമ നടപടികൾക്ക് സി ഐ ടി യു മുൻകൈയെടുക്കുമെന്നും ഐടി / അനുബന്ധ മേഖലകളിലെ തൊഴിലാളി വിരുദ്ധ നടപടികൾ സി ഐ ടി യു ശക്തമായ സമരത്തിലേക്ക് പോകുമെന്നും വി ശിവൻകുട്ടി ചൂണ്ടിക്കാട്ടി.Also read: കോറോ ഹെൽത്തിലെ കൂട്ടപ്പിരിച്ചുവിടൽ, ലേബർ കോഡിന്റെ പ്രത്യാഘാതം; സംസ്ഥാന സർക്കാർ നോക്കുകുത്തിയാകരുത്: എ എ റഹീം എം പികേരളം മാത്രമാണ് ലേബർ കോഡ് നടപ്പിലാക്കാത്തത്. കഴിഞ്ഞ സർക്കാർ നടപ്പിലാക്കില്ല എന്ന നിലപാടെടുത്തു. സംസ്ഥാന സർക്കാരിന് ഇത്തരം നീക്കങ്ങൾക്കെതിരെ നിയമനിർമ്മാണം നടത്താമെന്നും അദ്ദേഹം പറഞ്ഞു.The post കോറോഹെൽത്തിലെ കൂട്ടപ്പിരിച്ചുവിടൽ: ഏകപക്ഷീയമായ നടപടി കേരളം അംഗീകരിക്കില്ല: വി ശിവൻകുട്ടി appeared first on Kairali News | Kairali News Live.