മിൽമയിൽ ഉയർന്ന ശമ്പളത്തോടെ ജോലി നേടാൻ അവസരം. തിരുവനന്തപുരത്ത് അസിസ്റ്റന്റ് ഓഫീസർ തസ്തികയിലേക്കാണ് നിയമനം.കരാർ അടിസ്ഥാനത്തിലാണ് നിയമനം.ജൂലായ് എട്ടിന് മിൽമയുടെ ഹെഡ് ഓഫീസിൽ വച്ച് വാക്ക് ഇൻ ഇന്റ‍ർവ്യൂ നടത്തും. 43,500 രൂപവരെ മാസശമ്പളമായി ലഭിക്കും. 40 വയസ് കവിയാത്തവരാണ് അഭിമുഖത്തിനായി എത്തേണ്ടത്.യോഗ്യതഫുഡ് ടെക്നോളജി/ഡയറി സയൻസ് & ടെക്നോളജി/ഡയറി ടെക്നോളജിയിൽ ബി.ടെക് അല്ലെങ്കിൽ പോസ്റ്റ് ഗ്രാജുവേറ്റ് ബിരുദവും പ്രമുഖ സ്ഥാപനങ്ങളിൽ ഡയറി/ഫുഡ് ഉൽപ്പന്നങ്ങളുടെ മാർക്കറ്റിംഗിൽ ഒരു വർഷത്തെ പ്രവൃത്തിപരിചയവും ഉള്ളവർക്ക് അപേക്ഷിക്കാം. അല്ലെങ്കിൽ ഏതെങ്കിലും വിഷയത്തിലുള്ള ബിരുദവും മാർക്കറ്റിംഗ് സ്പെഷ്യലൈസേഷനോടെയുള്ള ഫുൾ സ്ട്രീം എംബിഎയും ഉള്ളവർക്കും അവസരമുണ്ട്.also read:ഒരുലക്ഷത്തിനുമുകളിൽ ശമ്പളം വാങ്ങാം; അധ്യാപകരാകാൻ അവസരം വന്നെത്തി, ഇനി വെറും ദിവസങ്ങൾ മാത്രംതാല്പര്യമുള്ളവർ പ്രായം, യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന ഒറിജിനൽ സർട്ടിഫിക്കറ്റുകൾ, പാസ്പോർട്ട് സൈസ് ഫോട്ടോ, ആധാർ കാർഡ് എന്നിവയും ഇവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം ജൂലായ് 8-ന് രാവിലെ 10:30-നും ഉച്ചയ്ക്ക് 12:30-നും മധ്യേ ‘ക്ഷീരഭവൻ, പട്ടം, തിരുവനന്തപുരം’ എന്ന വിലാസത്തിലുള്ള മിൽമ ഹെഡ് ഓഫീസിൽ നേരിട്ട് ഹാജരാകണം. വിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കുക: www.milmatrcmpu.com. ഫോൺ: 0471-2447109.The post ബിരുദമുണ്ടോ? 43,500 രൂപവരെ ശമ്പളം നേടാം, വൈകാതെ അപേക്ഷിച്ചോളൂ appeared first on Kairali News | Kairali News Live.