പാലാ ന​ഗരസഭയിൽ പ്രതിസന്ധി രൂക്ഷം; പ്രശ്‌നം ചർച്ച ചെയ്യാൻ കോൺഗ്രസ് മണ്ഡലം കമ്മിറ്റി

Wait 5 sec.

പാലാ നഗരസഭയിൽ പ്രതിസന്ധി രൂക്ഷം. ഭരണസമിതിയിൽ തർക്കം രൂക്ഷമായ സാഹചര്യത്തിൽ ഭരണം തുലാസിലാകുമോ എന്ന ആശങ്കയിലാണ് യുഡിഎഫ്. പ്രശ്‌നം ചർച്ച ചെയ്യാൻ കോൺഗ്രസ് മണ്ഡലം കമ്മിറ്റി യോഗം തുടങ്ങി. സ്വതന്ത്ര മുന്നണിക്കുള്ള പിന്തുണ പിൻവലിച്ചേക്കുമെന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്.ഡിവൈഎഫ്ഐ ജില്ലാ സമ്മേളനത്തിൻ്റെ പൊതുസമ്മേളനത്തിന് കൊട്ടാരമറ്റം ബസ് സ്റ്റാൻഡിൽ വേദി അനുവദിച്ചത് സംബന്ധിച്ച് ഇക്കഴിഞ്ഞ ദിവസം പുതിയ തർക്കം ഉടലെടുത്തിരുന്നു. ബസ് സ്റ്റാൻഡ് പൊതുപരിപാടിക്കായി അനുവദിക്കരുതെന്നാണ് കോൺഗ്രസിന്റെ നിലപാട്. എന്നാൽ ഈ മാനദണ്ഡം മറികടന്ന് ഡിവൈഎഫ്ഐ സമ്മേളനത്തിനായി ബസ് സ്റ്റാൻഡ് അനുവദിച്ചതാണ് അടുത്ത പ്രതിസന്ധിക്ക് വഴിയൊരുക്കിയത്.also read; അയോധ്യ രാമക്ഷേത്ര ട്രസ്റ്റിനെ വിവരാവകാശ നിയമത്തിന്റെ പരിധിയിൽ കൊണ്ടുവരണം: ഡോ. ജോൺ ബ്രിട്ടാസ് എംപിഈ വിഷയം ചർച്ച ചെയ്യുന്ന കൗൺസിൽ യോഗത്തിൽ സ്വതന്ത്ര കൂട്ടായ്‌മയിലെ 2 കൗൺസിലർമാർ പങ്കെടുത്തില്ല. ചെയർപേഴ്‌സൺ ദിയാ ബിനുവിന്റെ പിതാവ് ബിനു പുളിക്കക്കണ്ടം ബിനുവിന്റെ സഹോദരൻ ബിജു പുളിക്കക്കണ്ടം എന്നിവരാണ് പങ്കെടുക്കാതിരുന്നത്.കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിന്റെ ഒരു കൗൺസിലറും, ഒരു കോൺഗ്രസ് കൗൺസിലറും അസുഖം മൂലം അവധിയിലായിരുന്നു. സ്വതന്ത്ര കൂട്ടായ്‌മയിൽ നിന്ന് രണ്ടംഗങ്ങൾ പങ്കെടുക്കാതിരുന്നതിനെ തുടർന്ന് കോൺഗ്രസിൻ്റെ എതിർപ്പ് ഫലം കണ്ടില്ല. ഇതിൽ പ്രതിഷേധിച്ച് കോൺഗ്രസ് അംഗങ്ങൾ കൗൺസിൽ യോഗത്തിൽ നിന്നും ഇറങ്ങിപ്പോവുകയും ചെയ്തിരുന്നു.The post പാലാ ന​ഗരസഭയിൽ പ്രതിസന്ധി രൂക്ഷം; പ്രശ്‌നം ചർച്ച ചെയ്യാൻ കോൺഗ്രസ് മണ്ഡലം കമ്മിറ്റി appeared first on Kairali News | Kairali News Live.