തിരുവനന്തപുരം | എല്‍ഡിഎഫില്‍ തുടര്‍ന്നു വരുന്ന കീഴ്‌വഴക്കങ്ങളില്‍ മാറ്റം വരുത്താന്‍ സമയമായെന്ന് സിപിഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി പിപി സുനീര്‍. മുന്നണിക്കുള്ളില്‍ പലപ്പോഴായി സിപിഐ ഉന്നയിച്ച നിലപാടുകളും മുന്നറിയിപ്പുകളും ഗൗരവത്തോടെ കേട്ടിരുന്നെങ്കില്‍ ഇടതുപക്ഷത്തിന് ഇന്ന് ഈ രാഷ്ട്രീയ തിരിച്ചടി നേരിടേണ്ടി വരില്ലായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. നിയമസഭയിലെ പ്രതിപക്ഷ ഉപനേതാവ് സ്ഥാനത്തെച്ചൊല്ലി എല്‍ഡിഎഫില്‍ ഭിന്നത രൂക്ഷമാകുന്നതിനിടെയാണ് സുനീറിന്റെ വാക്കുകളെന്നത് ശ്രദ്ധേയമാണ്. അതേ സമയം, ഈ തര്‍ക്കങ്ങള്‍ കഴിഞ്ഞ അധ്യായമാണെന്നും ഇതില്‍ ഇനി ആരും ആശങ്കപ്പെടേണ്ടതില്ലെന്നുമാണ് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്. പിണറായിയുടെ ഈ പ്രസ്താവനയ്ക്കെതിരെയും സുനീര്‍ രംഗത്തെത്തി. പ്രതിപക്ഷ ഉപനേതാവ് സ്ഥാനത്തെക്കുറിച്ചുള്ള പിണറായിയുടെ വ്യക്തിപരമായ അഭിപ്രായമാണോ, അതോ സിപിഎമ്മിന്റെ ഔദ്യോഗിക നിലപാടാണോ ഇതെന്നാണ് സിപിഐ ചോദിക്കുന്നത്.അതേസമയം, പ്രതിപക്ഷത്തെ ഏറ്റവും വലിയ കക്ഷിയെന്ന നിലയില്‍ ഡെപ്യൂട്ടി ലീഡര്‍ സ്ഥാനം തങ്ങള്‍ക്ക് തന്നെ അവകാശപ്പെട്ടതാണെന്ന നിലപാടിലാണ് സിപിഎം. ഈ പദവി വിട്ടുകൊടുത്തുകൊണ്ടുള്ള യാതൊരുവിധ വിട്ടുവീഴ്ചകള്‍ക്കും പാര്‍ട്ടി തയ്യാറല്ലെന്ന സൂചനയാണ് സിപിഎം കേന്ദ്രങ്ങള്‍ നല്‍കുന്നത്.Content Highlights: CPI leader PP Suneer stated that the LDF must change its conventional practices to avoid political setbacks. He questioned if Pinarayi Vijayan’s remarks on the opposition deputy leader post represented CPM’s official stance. Meanwhile CPM remains firm on retaining the position as the largest opposition party.