നാല് പതിറ്റാണ്ട് കാലം മുൻപ് നടന്ന കൊലപാതകക്കേസിലെ പ്രതിയെ പൂച്ചാക്കൽ പൊലീസ് അറസ്റ്റ് ചെയ്തു. വെളിയം പടിഞ്ഞാറ്റിൻകര സ്വദേശിയായ ചന്ദ്രശേഖരൻ പിള്ളയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഒളിവിൽ പോയ പ്രതി മോഹനൻ പിള്ളയെയാണ് ഒടുവിൽ പിടികൂടിയത്. 1987 ജനുവരി 11-ന് വൈകിട്ട് 6 മണിയോടുകൂടിയായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്.വെളിയം പടിഞ്ഞാറ്റിൻകര കോടിയാട്ട് വീട്ടിൽ മോഹനൻ പിള്ള, തന്റെ സഹോദരിയുടെ ഭർത്താവായ ചന്ദ്രശേഖരൻ പിള്ളയെ വെട്ടി കൊലപ്പെടുത്തുകയായിരുന്നു. മദ്യപിച്ച് വീട്ടിലെത്തി ബഹളമുണ്ടാക്കിയ മോഹനൻ പിള്ള, ചന്ദ്രശേഖരൻ പിള്ളയുടെ കഴുത്തിൽ മൂന്ന് പ്രാവശ്യം വെട്ടുകയായിരുന്നു. മരണം ഉറപ്പാക്കിയ ശേഷം മോഹനൻ സംഭവസ്ഥലത്തു നിന്നും രക്ഷപ്പെടുകയായിരുന്നു. കൊലപാതകം നടക്കുമ്പോൾ പ്രതിക്ക് 25 വയസായിരുന്നു.also read:1500 രൂപയേക്കാൾ കുറവോ? വന്ദേഭാരതിൽ ബജറ്റ് ഫ്രണ്ട്ലിയായി യാത്ര ചെയ്യാംകൊലപാതകത്തിന് ശേഷം ആദ്യം വേളാങ്കണ്ണിയിലേക്കാണ് പ്രതി കടന്നത്. പിന്നീട് കോട്ടയം കല്ലറ എന്ന സ്ഥലത്ത് തോട്ടം തൊഴിലാളിയായി ജോലി നോക്കുകയായിരുന്നു. ഇവിടെ വെച്ച് തന്റെ യഥാർത്ഥ പേര് ഒളിപ്പിച്ചുവെച്ച് മറ്റൊരു പേരിൽ ഒരു സ്ത്രീയെ വിവാഹം കഴിക്കുകയും കുടുംബമായി താമസിച്ച് വരികയുമായിരുന്നു. ഇതിനിടയിലായിരുന്നു പൊലീസിന്റെ പിടിയിലായത്.The post കൊലക്കേസ് പ്രതി 40 വർഷത്തിനുശേഷം പൊലീസ് പിടിയിലായി appeared first on Kairali News | Kairali News Live.