മേധാവിമാരില്ലാതെ സംസ്ഥാനത്തെ 944 സ്കൂളുകൾ; നിയമനം നടത്താതെ പൊതു വിദ്യാഭ്യാസ വകുപ്പ്

Wait 5 sec.

മേധാവിമാരില്ലാതെ സംസ്ഥാനത്തെ 944 സ്കൂളുകൾ. പ്രധാന അധ്യാപകരോ വേണ്ടത്ര അധ്യാപകരോ ഇല്ലാത്ത സാഹചര്യത്തിൽ സംസ്ഥാനത്തെ സ്കൂളുകൾ വൻ പ്രതിസന്ധിയിലേക്കാണ് നീങ്ങുന്നത്.പ്രധാന അധ്യാപകരില്ലാത്ത സാഹചര്യം സ്കൂളുകളെ പ്രതിസന്ധിലാക്കിയിട്ടും ഇതുവരെ ഒഴിവുള്ള തസ്തികകളിലേക്ക് പൊതു വിദ്യാഭ്യാസ വകുപ്പ് നിയമനം നടത്തിയിട്ടില്ല. സംസ്ഥാനത്തെ 87 ഹയർസെക്കൻ്ററി സ്കൂളുകളിൽ ആണ് പ്രിൻസിപ്പൽമാരില്ലാത്തത്.also read; പാലാ ന​ഗരസഭയിൽ പ്രതിസന്ധി രൂക്ഷം; പ്രശ്‌നം ചർച്ച ചെയ്യാൻ കോൺഗ്രസ് മണ്ഡലം കമ്മിറ്റികൂടാതെ ഹൈസ്കൂളിൽ 260 ഒഴിവുകളും, യുപി സ്കൂളിൽ 151ഒഴിവുകളും, എൽപി സ്കൂളിൽ 446 ഒഴിവുകളും ഉണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. വകുപ്പ് മന്ത്രി എൻ ഷംസുദ്ദീൻ തന്നെയാണ് ഒഴിവുകൾ സ്ഥിരീകരിച്ചത്. യു ആർ പ്രദീപ് എംഎൽഎയുടെ ചോദ്യത്തിനുള്ള മറുപടിയിൽ ആയിരുന്നു ഇക്കാര്യം വ്യക്തമാക്കിയത്.The post മേധാവിമാരില്ലാതെ സംസ്ഥാനത്തെ 944 സ്കൂളുകൾ; നിയമനം നടത്താതെ പൊതു വിദ്യാഭ്യാസ വകുപ്പ് appeared first on Kairali News | Kairali News Live.