സംസം വെള്ളം കുടിക്കുന്നതുമായി ബന്ധപ്പെട്ട മര്യാദകൾ പാലിക്കണമെന്ന് സൗദി ഹജ്ജ്-ഉംറ മന്ത്രാലയം

Wait 5 sec.

മക്ക: വിശുദ്ധ മക്കയിലെത്തുന്ന തീർത്ഥാടകരും സന്ദർശകരും സംസം വെള്ളം കുടിക്കുന്നതുമായി ബന്ധപ്പെട്ട മര്യാദകൾ കൃത്യമായി പാലിക്കണമെന്ന് സൗദി ഹജ്ജ്-ഉംറ മന്ത്രാലയം ആവശ്യപ്പെട്ടു.പുണ്യസ്ഥലത്തിന്റെ പരിശുദ്ധിയും ശുചിത്വവും കാത്തുസൂക്ഷിക്കേണ്ടത് ഓരോരുത്തരുടെയും കടമയാണെന്നും, എങ്കിൽ മാത്രമേ എല്ലാവർക്കും സുരക്ഷിതവും സൗകര്യപ്രദവുമായ അന്തരീക്ഷം ഒരുക്കാൻ സാധിക്കുകയുള്ളൂവെന്നും മന്ത്രാലയം ഓർമ്മിപ്പിച്ചു.സംസം വെള്ളം കുടിക്കുന്നതിന് മുൻപായി അല്ലാഹുവിന്റെ നാമം ഉച്ചരിക്കുക (ബിസ്മി ചൊല്ലുക). സംസം വിതരണം ചെയ്യുന്ന ഇടങ്ങളിൽ പൂർണ്ണമായ ശുചിത്വം ഉറപ്പുവരുത്തുക.അതുപോലെ കുടിക്കാനായി വെള്ളം ശേഖരിക്കുന്ന സ്ഥലങ്ങൾ വുദു (അംഗശുദ്ധി) വരുത്തുന്നതിനായി ഉപയോഗിക്കരുത്. അതിനായി പ്രത്യേകം നിശ്ചയിച്ചിട്ടുള്ള സ്ഥലങ്ങൾ മാത്രം ഉപയോഗിക്കുക.സംസം കുടിച്ച ശേഷം ഉപയോഗിച്ച ഡിസ്പോസിബിൾ ഗ്ലാസുകൾ അതിനായി പ്രത്യേകം സജ്ജീകരിച്ചിരിക്കുന്ന സ്ഥലങ്ങളിൽ മാത്രം നിക്ഷേപിക്കുക.മക്കയുടെ പാവനതയോടും ലക്ഷ്യത്തിന്റെ മഹത്വത്തോടും ചേർത്തുവെക്കപ്പെട്ട അനുഗൃഹീത നീരുറവയാണ് സംസം എന്ന് മന്ത്രാലയം ഓർമ്മിപ്പിച്ചു.അതിനാൽ, മസ്ജിദുൽ ഹറാമിന്റെ പവിത്രത കാത്തുസൂക്ഷിക്കുന്നതിനും ഹജ്ജ്-ഉംറ തീർത്ഥാടകർക്ക് മികച്ച സേവനം ഉറപ്പാക്കുന്നതിനുമായി ജലവിതരണ കേന്ദ്രങ്ങൾ വൃത്തിയായി സൂക്ഷിക്കാൻ എല്ലാവരും സഹകരിക്കണമെന്ന് മന്ത്രാലയം ഊന്നിപ്പറഞ്ഞു.The post സംസം വെള്ളം കുടിക്കുന്നതുമായി ബന്ധപ്പെട്ട മര്യാദകൾ പാലിക്കണമെന്ന് സൗദി ഹജ്ജ്-ഉംറ മന്ത്രാലയം appeared first on Arabian Malayali.