മാവേലിക്കര സെൻട്രൽ ആൻ് സൈനിക് സ്കൂളിൽ നടന്ന ആർ എസ് എസിൻ്റെ ബാലഗോകുലം ദക്ഷിണ കേരള വാർഷിക സമ്മേളനത്തിൽ പങ്കെടുത്ത് എം ജി സർവ്വകലാശാല വൈസ് ചാൻസലർ ഡോക്ടർ ഡി. മാവൂത്ത്. വർഗീയ രാഷ്ട്രീയ വേദികളിൽ നിന്ന് വിട്ടു നിൽക്കേണ്ടുന്ന ചാൻസലറുടെ ഭാഗത്ത് നിന്നും ഉണ്ടായിരിക്കുന്ന ഈ നീക്കത്തിനെതിരെ വലിയ പ്രതിഷേധമാണ് ഉയർന്ന് വരുന്നത്.പരിപാടിയിൽ പങ്കെടുത്ത ഡോക്ടർ ഡി. മാവൂത്ത് പരിപാടി ഉദ്ഘാനം ചെയ്യുകയും അര മണിക്കൂറിൽ കൂടുതൽ സംസാരിക്കുകയും ചെയ്തു. കുട്ടികളിൽ സംസ്കാരവും മൂല്യബോധവും വളർത്തുന്നതിൽ ബാലഗോകുലം മാതൃകാപരമാണ് എന്നതുൾപ്പെടെയുള്ള പരാമർശങ്ങളാണ് വി സി യുടെ പ്രസംഗത്തിൽ ഉണ്ടായിരുന്നത്.Also read: കോറോ ഹെൽത്തിലെ കൂട്ടപിരിച്ചുവിടൽ; കോർപ്പറേറ്റ് സേവയാണ് കേന്ദ്രം നടത്തുന്നതെന്ന് വി കെ സനോജ്കേന്ദ്ര സർക്കാരിന്റെ സംഘപരിവാർ വത്ക്കരണത്തിന് ഗവർണറെ ടൂൾ ആക്കിക്കൊണ്ട് ശ്രമം നടക്കുന്നു എന്ന ആരോപണം നിലനിൽക്കുന്നതിനെടാണ് ഇങ്ങനെയൊരു നടപടി. വിഷയം ഗുരുതരമായിട്ടും പ്രതികരിക്കാൻ സർക്കാർ തയ്യാറായിട്ടില്ല. മുന്നെ എൽ ഡി എഫ് സർക്കാർ ഇത്തരം പ്രവണതകളെ ശക്തമായി എതിർത്തിരുന്നു. എം ജി സർവകലാശാല വി സി നിയമനവപുമായി ബന്ധപ്പെട്ട് വിവാദങ്ങൾ ഏറെയുണ്ടായിരുന്നു.The post ബാലഗോകുലം പരിപാടിയിൽ പങ്കെടുത്ത് എം ജി വിസി; മൗനം തുടർന്ന് യു ഡി എഫ് ഗവൺമെൻ്റ് appeared first on Kairali News | Kairali News Live.