ബാല​ഗോകുലം പരിപാടിയിൽ പങ്കെടുത്ത് എം ജി വിസി; മൗനം തുടർന്ന് യു ‍ഡി എഫ് ​ഗവൺമെൻ്റ്

Wait 5 sec.

മാവേലിക്കര സെൻട്രൽ ആൻ് സൈനിക് സ്കൂളിൽ നടന്ന ആർ എസ് എസിൻ്റെ ബാല​ഗോകുലം ദക്ഷിണ കേരള വാർഷിക സമ്മേളനത്തിൽ പങ്കെടുത്ത് എം ജി സർവ്വകലാശാല വൈസ് ചാൻസലർ ഡോക്ടർ ഡി. മാവൂത്ത്. വർ​ഗീയ രാഷ്ട്രീയ വേദികളിൽ നിന്ന് വിട്ടു നിൽക്കേണ്ടുന്ന ചാൻസലറുടെ ഭാ​ഗത്ത് നിന്നും ഉണ്ടായിരിക്കുന്ന ​ഈ നീക്കത്തിനെതിരെ വലിയ പ്രതിഷേധമാണ് ഉയർന്ന് വരുന്നത്.പരിപാടിയിൽ പങ്കെടുത്ത ഡോക്ടർ ഡി. മാവൂത്ത് പരിപാടി ഉദ്ഘാനം ചെയ്യുകയും അര മണിക്കൂറിൽ കൂടുതൽ സംസാരിക്കുകയും ചെയ്തു. കുട്ടികളിൽ സംസ്കാരവും മൂല്യബോധവും വളർത്തുന്നതിൽ ബാലഗോകുലം മാതൃകാപരമാണ് എന്നതുൾപ്പെടെയുള്ള പരാമർശങ്ങളാണ് വി സി യുടെ പ്രസം​ഗത്തിൽ ഉണ്ടായിരുന്നത്.Also read: കോറോ ഹെൽത്തിലെ കൂട്ടപിരിച്ചുവിടൽ; കോർപ്പറേറ്റ് സേവയാണ് കേന്ദ്രം നടത്തുന്നതെന്ന് വി കെ സനോജ്കേന്ദ്ര സർക്കാരിന്റെ സംഘപരിവാർ വത്ക്കരണത്തിന് ഗവർണറെ ടൂൾ ആക്കിക്കൊണ്ട് ശ്രമം നടക്കുന്നു എന്ന ആരോപണം നിലനിൽക്കുന്നതിനെടാണ് ഇങ്ങനെയൊരു നടപടി. വിഷയം ​ഗുരുതരമായിട്ടും പ്രതികരിക്കാൻ സർക്കാർ തയ്യാറായിട്ടില്ല. മുന്നെ എൽ ഡി എഫ് സർക്കാർ ഇത്തരം പ്രവണതകളെ ശക്തമായി എതിർത്തിരുന്നു. എം ജി സർവകലാശാല വി സി നിയമനവപുമായി ബന്ധപ്പെട്ട് വിവാദങ്ങൾ ഏറെയുണ്ടായിരുന്നു.‌The post ബാല​ഗോകുലം പരിപാടിയിൽ പങ്കെടുത്ത് എം ജി വിസി; മൗനം തുടർന്ന് യു ‍ഡി എഫ് ​ഗവൺമെൻ്റ് appeared first on Kairali News | Kairali News Live.