ഇതൊക്കെ ഒരു കുറവാണോ…? അറിയാം ഇന്നത്തെ സ്വർണ വില

Wait 5 sec.

നാളുകളായി കൂടിയും കുറഞ്ഞും മുന്നോട്ട് നീങ്ങുകയാണ് സ്വർണ വിപണി. പശ്ചിമേഷ്യൻ യുദ്ധവും മറ്റ് സാഹചര്യങ്ങളും എല്ലാ മേഖലകളേയും പോലെ സ്വർണ വിപണിയേയും ബാധിച്ചിരുന്നു. വലിയ നിലയിൽ വില കൂടുന്ന സാഹചര്യമായിരുന്നു ആ സമയങ്ങളിലെല്ലാം ഉണ്ടായിരുന്നത്. പിന്നീട് പശ്ചിമേഷ്യയിൽ ആശ്വാസം പുലർന്നു തുടങ്ങിയെങ്കിലും സ്വർണ വിലയിൽ ആശ്വാസമുണ്ടാകുന്നതായിരുന്നില്ല അവയൊന്നും.സ്വർണ വില ഇപ്പോഴും ഒരു ലക്ഷത്തിന് മുകളിലായി തന്നെയാണ് തുടരുന്നത്. ഇന്നലെ ഒരു പവൻ സ്വർണത്തിൻ്റെ വില 1,07,600 രൂപയായിരുന്നു. ഒരു ​ഗ്രാം സ്വർണത്തിന് 13,450 രൂപയുമായിരുന്നു വില. 1,07,800 രൂപയായിരുന്നു ഈ മാസത്തെ ഏറ്റവും ഉയർന്ന സ്വർണ വില ജൂലായ് മൂന്നിനാണ് ഈ വില.Also read: ക്രെഡിറ്റ് കാ‍ർഡ് വഴി വീട്ടുവാടക നൽകുന്നവർക്ക് മുട്ടൻ പണി വരുന്നുണ്ടേ……1,07,520 രൂപയാണ് ഇന്നത്തെ വില. വളരെ നേരിയ കുറവാണ് ഇന്ന് സ്വർണ വിലിയിൽ ഉണ്ടായിരിക്കുന്നത്. 13,440 രൂപയാണ് ഒരു ​ഗ്രാം സ്വർണത്തിൻ്റെ വില. വർഷാരംഭം തന്നെ ഒരു ലക്ഷത്തിന് മുകളിൽ എത്തിയ സ്വർണ വിലയിൽ പിന്നീട് ഒരു തിരിച്ച് പോക്കുണ്ടായിരുന്നില്ല. ഉപഭോക്താക്കൾക്ക് ആശ്വാസമുണ്ടാക്കുന്ന തരത്തിലേക്ക് ഇനി വില കുറയാൻ സാധ്യതയുണ്ടോയെന്നതിൽ സാമ്പത്തിക വി​ദ​ഗ്ധരും സംശയത്തിലാണ്.The post ഇതൊക്കെ ഒരു കുറവാണോ…? അറിയാം ഇന്നത്തെ സ്വർണ വില appeared first on Kairali News | Kairali News Live.