വൈദ്യുതി മേഖലയിൽ പ്രതിസന്ധി ഉണ്ടെന്ന പോരായ്മ സമ്മതിച്ച് മന്ത്രി സണ്ണി ജോസഫ്. മഴ കുറവാണെന്ന വാദം അദ്ദേഹം വീണ്ടും ആവർത്തിച്ചിരിക്കുകയാണ്. ഇന്ന് രാവിലെ മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടയിലാണ് സണ്ണി ജോസഫ് പ്രതിസന്ധികളെക്കുറിച്ച് പറഞ്ഞത്.വൈദ്യുതി ഉപഭോഗം കൂടുമെന്നും എൽനിനോ പ്രതിഭാസം പ്രതികൂലമായി ബാധിച്ചെന്നും അദ്ദേഹം വ്യക്തമാക്കി.നാനൂറ് മെഗാവാട്ട് മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് കടം വാങ്ങുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.പാർട്ടി പുനഃസംഘടന വിഷയത്തിലും സണ്ണി ജോസഫ് പ്രതികരിച്ചു. പാർട്ടി പുനഃസംഘടന വേഗം തന്നെ എഐസിസി ചെയ്യണമെന്നും ഒരാൾക്ക് ഒരു ഉത്തരവാദിത്വം എന്നാണ് കീഴ്വഴക്കമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.also read:പ്രവാസികളെ തിരിഞ്ഞുനോക്കാതെ യുഡിഎഫ് സർക്കാ‍ർ; ക്ഷേമപെൻഷൻ മുടങ്ങിയിട്ട് മൂന്ന് മാസം തികയുന്നുഎംപിമാർക്കും എംഎൽഎമാർക്കും കെപിസിസി പ്രസിഡന്റാകുന്നത് കുഴപ്പമില്ലെന്നും എംഎൽഎ ആയപ്പോൾ ആണ് താൻ കെപിസിസി പ്രസിഡൻ്റ് ആയതെന്നും സണ്ണി ജോസഫ് പറഞ്ഞു. പാലാ നഗരസഭ വിഷയം കോട്ടയംഡിസിസിയുമായി ചർച്ച ചെയ്യുമെന്നും കടത്തനാട് തട്ടിപ്പ് വിഷയം ഡിസിസി തലത്തിൽ കൈകാര്യം ചെയ്യുമെന്നും താൻ അതിൽ ഇടപ്പെടുന്നില്ലെന്നും സണ്ണി ജോസഫ് പറഞ്ഞു.The post വൈദ്യുതി മേഖലയിലെ പോരായ്മ സമ്മതിച്ച് മന്ത്രി സണ്ണി ജോസഫ്; മഴ കുറവാണെന്ന് വാദം appeared first on Kairali News | Kairali News Live.