അബ്ദുൾ റഹീം മോചനത്തിനായി സമാഹരിച്ചതിൽ 12 കോടി ബാക്കി, വിനിയോഗം ആദായനികുതി വകുപ്പിന്റെ നടപടിക്രമങ്ങൾക്ക് ശേഷം തീരുമാനിക്കും; നിയമസഹായ സമിതി

Wait 5 sec.

സൗദി ജയിലിൽ കഴിഞ്ഞിരുന്ന അബ്ദുൽ റഹീമിന്റെ മോചനത്തിനായി പിരിച്ച ഫണ്ടിലെ ബാക്കി തുകയുടെ വിനിയോഗം ആദായനികുതി വകുപ്പിന്റെ നടപടിക്രമങ്ങൾക്ക് ശേഷം തീരുമാനിക്കുമെന്ന് അബ്ദുൽ റഹീം നിയമസഹായ സമിതി ഭാരവാഹികൾ അറിയിച്ചു. ഇതിനായി ഒരു വർഷത്തെ കാലതാമസം ഉണ്ടാവുമെന്നും, നടപടിക്രമങ്ങൾ എത്രയും പെട്ടെന്ന് തീർക്കാനാണ് തങ്ങളുടെ ശ്രമമെന്നും ‘അബ്ദുൽ റഹീം നിയമസഹായ സമിതി’ ഭാരവാഹികൾ അറിയിച്ചുസൗദി ജയിലിൽ കഴിഞ്ഞ കോഴിക്കോട് കോടംപുഴ സ്വദേശി അബ്ദുൽ റഹീമിന്റെ മോചനത്തിനായി ഉണ്ടാക്കിയ ബാങ്ക് അക്കൗണ്ടിൽ ആകെ 48 കോടി 36 ലക്ഷത്തി 17 ആയിരത്തി 317 രൂപയാണ് ലഭിച്ചത്. മോചന ദ്രവ്യം നൽകിയശേഷം, ഇപ്പോൾ 12 കോടി 83 ലക്ഷത്തി 32 ആയിരത്തി 555 രൂപയാണ് അവശേഷിക്കുന്നത്. ഈ തുക ചാരിറ്റി പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കാൻ ആലോചനയുണ്ട്.എന്നാൽ ആദായ നികുതി വകുപ്പിന്റെ നടപടിക്രമങ്ങൾക്ക് ശേഷം മാത്രമേ ഇത് സാധ്യമാകൂ എന്ന് ഭാരവാഹികൾ അറിയിച്ചു. ഈ സാങ്കേതിക തടസ്സം ഉടൻ മറികടക്കാൻ സാധിക്കുമെന്നാണ് സമിതിയുടെ വിശ്വാസം. അതുവരെ ഫണ്ട് സുതാര്യമായി സൂക്ഷിക്കും. പിരിച്ച തുകയെക്കുറിച്ച് ആശങ്ക വേണ്ടെന്ന് ഭാരവാഹികൾ അറിയിച്ചുThe post അബ്ദുൾ റഹീം മോചനത്തിനായി സമാഹരിച്ചതിൽ 12 കോടി ബാക്കി, വിനിയോഗം ആദായനികുതി വകുപ്പിന്റെ നടപടിക്രമങ്ങൾക്ക് ശേഷം തീരുമാനിക്കും; നിയമസഹായ സമിതി appeared first on Kairali News | Kairali News Live.