പഴയകാല ഓർമ്മകളെ ഉണർത്തുന്ന, കടകളിൽ നിന്ന് വാങ്ങുന്ന അതേ രുചിയിലുള്ള മൈസൂർ പാക്ക് ഇനി വീട്ടിലും തയ്യാറാക്കാം. വളരെ കുറഞ്ഞ ചേരുവകൾ കൊണ്ട് എങ്ങനെയാണ് ഇത് തയ്യാറാക്കുന്നതെന്ന് നോക്കാം.അവശ്യമായ ചേരുവകൾകടലമാവ്: 1 കപ്പ്പഞ്ചസാര: 1 ¾ കപ്പ്വെള്ളം: ½ കപ്പ്സൺഫ്ലവർ ഓയിൽ: 1 കപ്പ്നെയ്യ്: ½ കപ്പ്തയ്യാറാക്കുന്ന വിധം:കടലമാവ് കട്ടകൾ മാറാനായി ആദ്യം നന്നായി അരിച്ചെടുക്കണം. സൺഫ്ലവർ ഓയിലും നെയ്യും തമ്മിൽ യോജിപ്പിക്കുക. ഇതിൽ നിന്ന് ഏകദേശം കാൽ കപ്പ് എടുത്ത് അരിച്ചു വെച്ച മാവിൽ ചേർത്ത് കട്ടകളില്ലാതെ നന്നായി കലക്കി വെക്കുക. ഇത് പിന്നീട് പഞ്ചസാര ലായനിയിൽ മാവ് പെട്ടെന്ന് അലിഞ്ഞു ചേരാൻ സഹായിക്കും. ബാക്കിയുള്ള എണ്ണയും നെയ്യും ചേർന്ന മിശ്രിതം മറ്റൊരു അടുപ്പത്ത് വെച്ച് നന്നായി ചൂടാക്കി കൊണ്ടിരിക്കണം ഒരു കടായിൽ പഞ്ചസാരയും വെള്ളവും ചേർത്ത് തിളപ്പിക്കുക. ഇത് ഒരു നൂൽ പരുവം ആകുന്നത് വരെ തിളപ്പിക്കണം.ALSO READ: കൈ വേദനയില്ലാതെ അഞ്ചു മിനിറ്റിൽ പഞ്ഞിപോലത്തെ പത്തിരി; ‘ലിക്വിഡ് പത്തിരി’ റെസിപ്പി ഇതാപഞ്ചസാര ലായനിയിലേക്ക് കലക്കി വെച്ചിരിക്കുന്ന മാവ് ഒഴിച്ച് തുടർച്ചയായി ഇളക്കുക. മാവിന്റെ പച്ചച്ചുവ മാറാനായി മീഡിയം ഫ്ലെയിമിൽ ഏകദേശം മൂന്ന്-നാല് മിനിറ്റ് ഇളക്കണം. മാവ് തിളച്ചു വരുമ്പോൾ, നന്നായി ചൂടായ എണ്ണ/നെയ്യ് മിശ്രിതം ഓരോ തവിയായി ഒഴിച്ചു കൊടുക്കുക. ഓരോ തവണ എണ്ണ ഒഴിക്കുമ്പോഴും മാവ് അത് വലിച്ചെടുക്കും. മാവിൽ സുഷിരങ്ങൾ വരുന്നത് വരെ ഈ പ്രക്രിയ തുടരണം. എണ്ണ പുറത്തേക്ക് തെളിയാൻ തുടങ്ങുമ്പോൾ ഉടൻ തന്നെ നെയ്യ് പുരട്ടി വെച്ചിരിക്കുന്ന ട്രേയിലേക്ക് മാവ് മാറ്റുക. മാവ് അമർത്താൻ പാടില്ല, അങ്ങനെ ചെയ്താൽ മൈസൂർ പാക്കിനുള്ളിലെ സുഷിരങ്ങൾ നഷ്ടപ്പെടും. ട്രേയിലേക്ക് മാറ്റി രണ്ട് മിനിറ്റിനുള്ളിൽ തന്നെ ഇഷ്ടമുള്ള ആകൃതിയിൽ മുറിച്ചു വെക്കണം. അഞ്ചു മിനിറ്റിൽ കൂടുതൽ കഴിഞ്ഞാൽ മാവ് കട്ടിയാവുകയും പിന്നീട് മുറിക്കാൻ പ്രയാസമാവുകയും ചെയ്യുംThe post നാവിൽ കപ്പലോടിക്കും രുചിയിൽ നാടൻ മൈസൂർ പാക്ക്; വീട്ടിൽ തയ്യാറാക്കാം എളുപ്പത്തിൽ appeared first on Kairali News | Kairali News Live.