ധർമേന്ദ്ര പ്രധാൻ രാജിവെക്കണം; കുത്തിയിരുന്നു പ്രതിഷേധിച്ച് എസ്എഫ്ഐ പ്രവർത്തകർ

Wait 5 sec.

നീറ്റ് പരീക്ഷാ ക്രമക്കേടിലും ചോദ്യപേപ്പർ ചോർച്ചയിലും പ്രതിഷേധിച്ച് നാഷണൽ ടെസ്റ്റിംഗ് ഏജൻസി ആസ്ഥാനത്തേക്ക് എസ്എഫ്ഐ ശക്തമായ പ്രതിഷേധ മാർച്ച് നടത്തി. എൻ.ടി.എ പിരിച്ചുവിടണമെന്നും പരീക്ഷാ അട്ടിമറികളുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കണമെന്നുമാണ് പ്രതിഷേധക്കാരുടെ പ്രധാന ആവശ്യം.എസ്.എഫ്.ഐ ഡൽഹി സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ഡൽഹിയിലെ എൻ.ടി.എ ആസ്ഥാനത്തേക്ക് മാർച്ച് സംഘടിപ്പിച്ചത്. നീറ്റ് യുജി പരീക്ഷയിലെ പേപ്പർ ചോർച്ച, യുജിസി നെറ്റ്, സിയുഇടി പരീക്ഷകളിലെ ക്രമക്കേടുകൾ തുടങ്ങിയവ ഉന്നയിച്ചായിരുന്നു പ്രതിഷേധം. പരീക്ഷാ സമ്പ്രദായത്തിലെ പാളിച്ചകൾ കാരണം രാജ്യത്ത് ഏകദേശം 22 വിദ്യാർത്ഥികൾ ആത്മഹത്യ ചെയ്തത് ‘ഇൻസ്റ്റിറ്റ്യൂഷണൽ മർഡർ’ ആണെന്ന് വിദ്യാർത്ഥികൾ ആരോപിച്ചു.ALSO READ: കേന്ദ്രസർക്കാർ കേരളത്തിലെ തൊഴിലുറപ്പിന് ചരമഗീതമെഴുതുന്നു: കെ എസ് കെ ടി യുനാഷണൽ ടെസ്റ്റിംഗ് ഏജൻസി എന്നത് നിലവിൽ ഒരു ‘നാഷണൽ ടോർച്ചറിംഗ് ഏജൻസി’ ആയി മാറിയിരിക്കുകയാണെന്നും, ധർമേന്ദ്ര പ്രധാന് വിദ്യാഭ്യാസ മന്ത്രിയായി തുടരാൻ യാതൊരു യോഗ്യതയുമില്ലെന്നും പ്രതിഷേധക്കാർ പറഞ്ഞു. വിദ്യാഭ്യാസ മേഖലയിലെ ഈ ബ്ലണ്ടറുകൾക്ക് പരിഹാരം കാണുന്നതിന് പകരം പ്രതിഷേധിക്കുന്ന വിദ്യാർത്ഥികളെ ‘തീവ്രവാദികൾ’ എന്ന് ലേബൽ ചെയ്യാനാണ് കേന്ദ്ര സർക്കാർ ശ്രമിക്കുന്നതെന്ന് അവർ കുറ്റപ്പെടുത്തി. മുൻപ് കർഷകരെയും ജെ.എൻ.യു വിദ്യാർത്ഥികളെയും ഇത്തരത്തിൽ മുദ്രകുത്തിയതുപോലെ സമരങ്ങളെ അടിച്ചമർത്താനാണ് സർക്കാർ ശ്രമിക്കുന്നതെന്നും പ്രതിഷേധക്കാർ ചൂണ്ടിക്കാട്ടി.സമരത്തെ തടയാനായി എൻ.ടി.എ ആസ്ഥാനത്തിന് മുന്നിൽ വൻ പോലീസ് സന്നാഹത്തെയും ബാരിക്കേഡുകളെയും വിന്യസിച്ചിരുന്നു. ഇതിനുപുറമെ, എസ്.എഫ്.ഐ ഡൽഹി സംസ്ഥാന കമ്മിറ്റിയുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ട് മരവിപ്പിച്ചതായും പ്രതിഷേധങ്ങൾക്കിടയിൽ റിപ്പോർട്ട് ചെയ്യപ്പെട്ടു. എന്നാൽ ഇത്തരം അടിച്ചമർത്തലുകൾ കൊണ്ട് പിന്നോട്ടില്ലെന്നും, ധർമേന്ദ്ര പ്രധാൻ രാജിവെക്കുന്നതുവരെയും എൻ.ടി.എ പിരിച്ചുവിടുന്നതുവരെയും തങ്ങൾ തെരുവിൽ തുടരുമെന്നും എസ്.എഫ്.ഐ ഭാരവാഹികൾ വ്യക്തമാക്കി.The post ധർമേന്ദ്ര പ്രധാൻ രാജിവെക്കണം; കുത്തിയിരുന്നു പ്രതിഷേധിച്ച് എസ്എഫ്ഐ പ്രവർത്തകർ appeared first on Kairali News | Kairali News Live.