കൗണ്ടറുകൾ, കോമഡികൾ, കഥകൾ... ഓഫ് സ്‌ക്രീനിൽ ബൈജു ചേട്ടൻ ഫുൾ ഫൺ ആയിരുന്നു: റോഷൻ മാത്യു

Wait 5 sec.

'ഉയിർ' സിനിമയിൽ നടൻ ബൈജുവിനൊപ്പം അഭിനയിച്ചതിന്റെ അനുഭവം പങ്കുവെച്ച് റോഷൻ മാത്യു. സെറ്റിൽ തമാശകൾ പറഞ്ഞ് മറ്റുള്ളവരെ രസിപ്പിക്കുന്ന വ്യക്തിയാണ് അദ്ദേഹം എന്ന് റോഷൻ പറഞ്ഞു. ക്യു സ്റ്റുഡിയോ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു റോഷൻ മാത്യു.'കൗണ്ടറുകൾ, കോമഡികൾ, കഥകൾ... ഓഫ് സ്‌ക്രീനിൽ ബൈജു ചേട്ടൻ ഫുൾ ഫൺ ആയിരുന്നു. സെറ്റ് മുഴുവൻ ലൈവായി നിൽക്കുന്നത് ബൈജു ചേട്ടൻ കാരണമായിരുന്നു. അത്രത്തോളം അടിപൊളിയാണ്. സീനിയർ-ജൂനിയർ പോലീസ് ഉദ്യോഗസ്ഥർ എന്നത് പല സിനിമകളിലും നമ്മൾ കണ്ടിട്ടുള്ള ഒരു കാര്യമാണല്ലോ. ഇതിൽ ഒരു പുത്തൻ ഫ്ലേവർ ലഭിക്കുന്നത് ഈ കാസ്റ്റിങ് കൊണ്ടാണ്. ബൈജു ചേട്ടൻ ഭാഗമാകുന്നു എന്ന് കേൾക്കുമ്പോൾ നമുക്ക് ഉണ്ടാകുന്ന ഒരു അത്ഭുതമുണ്ടല്ലോ, അതിലാണ് ആ കാസ്റ്റിങ്ങിന്റെ വിജയം ഇരിക്കുന്നത്,' റോഷൻ മാത്യു പറഞ്ഞു.അതേസമയം ഉയിർ തിയറ്ററുകളിൽ പ്രദർശനം തുടരുകയാണ്. കണ്ണൂർ ജില്ലയിലെ ധർമടം പൊലീസ് സ്റ്റേഷനിൽ പ്രൊബേഷൻ കാലയളവിൽ ജോലി ചെയ്യുന്ന സബ് ഇൻസ്പെക്ടർ അജീബ് എന്ന കഥാപാത്രത്തെയാണ് റോഷൻ മാത്യു അവതരിപ്പിക്കുന്നത്. വൗ സിനിമാസിന്റെ ബാനറിൽ സന്തോഷ് ത്രിവിക്രമൻ നിർമ്മിക്കുന്ന ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും നിർവ്വഹിച്ചിരിക്കുന്നത് ടെലിവിഷൻ രംഗത്ത് മലയാളികൾക്ക് ഏറെ പ്രിയങ്കരനും ഗായകനുമായ നിഖിൽ കെ. മേനോനും, ‘ഇല വീഴാ പൂഞ്ചിറ’യുടെ സഹ എഴുത്തുകാരനും പോലീസ് ഉദ്യോഗസ്ഥനുമായ ഷാജി മാറാടും ചേർന്നാണ്.റോഷനൊപ്പം ബൈജു സന്തോഷ്‌ ഒരു മുഴുനീള കഥാപാത്രത്തെ ചിത്രത്തിൽ അവതരിപ്പിക്കുന്നുണ്ട്. വിനീത് തട്ടിൽ, ദിവ്യ എം നായർ, സന്തോഷ് ത്രിവിക്രമൻ, ഷാജു ശ്രീധർ, ദിവ്യ എം നായർ, ലവിന ഇസ്രാനി, ശ്രീകാന്ത് മുരളി, വിനോദ് സാഗർ, അതുല്യ ചന്ദ്ര, ശ്രുതി മേനോൻ എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്നു. ബോളിവുഡിലെ പ്രമുഖ അഭിനേതാക്കളായ സയാമി ഖേർ, മഹേഷ്‌ ഷെട്ടി എന്നിവരും ചിത്രത്തിൽ അതിഥി വേഷത്തിൽ പ്രത്യക്ഷപ്പെടുന്നുണ്ട്. കൂർഗ്ഗ്, തലശ്ശേരി, പാലക്കാട്, കൊച്ചി, മുംബൈ എന്നിങ്ങനെ 5 വ്യത്യസ്ത ലൊക്കേഷനുകളിലാണ് സിനിമ ചിത്രീകരിച്ചിരിക്കുന്നത്