അയോധ്യ രാമക്ഷേത്ര കൊള്ള; അന്വേഷണം വ്യാപിപ്പിച്ച് എസ്ഐടി, അന്വേഷണത്തിൽ പുതിയ വഴിത്തിരിവെന്ന് റിപ്പോർട്ടുകൾ

Wait 5 sec.

അയോധ്യയിലെ ശ്രീരാമ ക്ഷേത്ര കൊള്ളയിൽ അന്വേഷണം വ്യാപിപ്പിച്ച് എസ്ഐടി. ഭക്തർ സമർപ്പിച്ച സ്വർണ്ണാഭരണങ്ങൾ കൊള്ള അടിച്ചതിൽ പുതിയ വഴിത്തിരിവെന്നാണ് റിപ്പോർട്ടുകൾ. പ്രതികൾ ഇവ ഉരുക്കി ബിസ്കറ്റുകളാക്കി മാറ്റിയിട്ടുണ്ടാകാമെന്ന നിഗമനത്തിലാണ് പ്രത്യേക അന്വേഷണ സംഘം.മോഷണം പോയ ആഭരണങ്ങൾ കണ്ടെത്താനായി നടത്തിയ അന്വേഷണത്തിന്റെ ഫലം പരാജയമായിരുന്നു. തുടർന്നാണ് ആഭരണങ്ങൾ തിരിച്ചറിയാതിരിക്കാൻ കുറ്റവാളികൾ അവ ഉരുക്കി രൂപമാറ്റം വരുത്താനുളള സാധ്യത അന്വേഷിച്ചത്. സ്വർണ്ണവും വെള്ളിയും ഇത്തരത്തിൽ മാറ്റിയതാകാമെന്ന് ഉദ്യോഗസ്ഥർ സംശയം ഉന്നയിച്ചുവെന്നാണ് റിപ്പോർട്ടുകൾ.Also Read: സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്നു; ഇന്ന് മൂന്ന് ജില്ലകളിൽ യെല്ലോ അലേർട്ട്അതേസമയം, രാമജന്മഭൂമി ട്രസ്റ്റ് യോഗം നാളെ ചേരും. അന്വേഷണ സംഘത്തിൻ്റെ പ്രാഥമിക റിപ്പോർട്ട്, ചമ്പത്ത് റായി ഉൾപ്പെടെയുള്ളവരുടെ രാജി എന്നിവ യോഗത്തിൽ ചർച്ചയാകും. ചമ്പത്ത് റായി, അനിൽ മിശ്ര എന്നിവർ രാജി നൽകിയിട്ടുണ്ടെങ്കിലും ട്രസ്റ്റിലെ മൂന്നിൽ രണ്ട് അംഗങ്ങൾ അംഗീകരിച്ചാൽ മാത്രമേ രാജി സ്വീകരിക്കുകയുള്ളൂ. യുപി തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ബിജെപി ആർഎസ്എസ് നേതൃത്വം പ്രതിരോധത്തിൽ ആയ സാഹചര്യത്തിൽ ട്രസ്റ്റ് സംഘടിപ്പിക്കാനും സാധ്യതയുണ്ട്.The post അയോധ്യ രാമക്ഷേത്ര കൊള്ള; അന്വേഷണം വ്യാപിപ്പിച്ച് എസ്ഐടി, അന്വേഷണത്തിൽ പുതിയ വഴിത്തിരിവെന്ന് റിപ്പോർട്ടുകൾ appeared first on Kairali News | Kairali News Live.