സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്നു; ഇന്ന് മൂന്ന് ജില്ലകളിൽ യെല്ലോ അലേർട്ട്

Wait 5 sec.

സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്നു. ഇന്ന് മൂന്ന് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. കാസർഗോഡ് കണ്ണൂർ കോഴിക്കോട് ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അലേർട്ട് പ്രഖ്യാപിച്ചത്. മറ്റ് ജില്ലകളിൽ മഴ മുന്നറിയിപ്പ് ഇല്ല. ബംഗാൾ ഉൾക്കടലിൽ രൂപപെട്ട ന്യൂന മർദ്ദത്തിന്റെ ഫലമായാണ് സംസ്ഥാനത്ത് ഉടനീളം പരകെ മഴ ലഭിക്കുന്നത്.വരുന്ന നാലു ദിവസം ശക്തമായ മഴ തുടരും എന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ചൊവ്വാഴ്ച വരെ കേരള ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തിയിട്ടുണ്ട്.Also Read: പച്ചയായ മനുഷ്യരുടെ ജീവിതം പറഞ്ഞ എഴുത്തുകാരൻ; ഇന്ന് ബഷീർ ദിനംനാളെ രണ്ട് ജില്ലകളിൽ ഓറഞ്ച് അലേർട്ടും ആറു ജില്ലകളിൽ യെല്ലോ അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. കാസർഗോഡ്, കണ്ണൂര്, ജില്ലകളിലാണ് ഓറഞ്ച് അലേർട്ട്.The post സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്നു; ഇന്ന് മൂന്ന് ജില്ലകളിൽ യെല്ലോ അലേർട്ട് appeared first on Kairali News | Kairali News Live.