എസ്എഫ്ഐ പ്രവർത്തകൻ അഭിമന്യുവിന്റെ വധക്കേസിൽ പ്രതികൾ ഇന്ന് കോടതിയിൽ ഹാജരാകും. ജില്ലാ സെഷൻസ് കോടതിയിൽ പ്രതികളെ കുറ്റപത്രം വായിച്ച് കേൾപ്പിക്കും. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്ജ് കെ കെ ബാലകൃഷ്‌ണനാണ് കേസ് പരിഗണിക്കുക. എല്ലാ പ്രതികളും ഇന്ന് കോടതിയിൽ ഹാജരാകണമെന്ന് കോടതി ഉത്തരവിട്ടിട്ടുണ്ട്.2018 ജൂലൈ 2 ന് പോപ്പുലർ ഫ്രണ്ട്, ക്യാമ്പസ് ഫ്രണ്ട് പ്രവർത്തകരാണ് അഭിമന്യുവിനെ കൊലപ്പെടുത്തിയത്. മഹാരാജാസ് കോളേജിലെ എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറിയായിരുന്നു അഭിമന്യു. കേസിൽ 16 പ്രതികളെയാണ് അന്ന് അറസ്റ്റ് ചെയ്തത്.The post അഭിമന്യു വധക്കേസ്; പ്രതികളെ ഇന്ന് കുറ്റപത്രം വായിച്ച് കേൾപ്പിക്കും appeared first on Kairali News | Kairali News Live.