തിരുവനന്തപുരം | കേരളത്തിന്റെ അതിവേഗ റെയില്‍ പദ്ധതി ഡി എം ആര്‍ സിയെ ഏല്‍പ്പിക്കണമെന്ന് ഇ ശ്രീധരന്‍. അതിവേഗ റെയില്‍ പദ്ധതി ഏറ്റെടുക്കാന്‍ സന്നദ്ധത അറിയിച്ച് ഡി എം ആര്‍ സി സര്‍ക്കാരിനെ സമീപിച്ചിട്ടുണ്ട്. ഇ ശ്രീധരന്‍ സമര്‍പ്പിച്ച പദ്ധതിയെ കുറിച്ച് പഠിക്കാന്‍ നിയോഗിച്ച സമിതിയുടെ റിപോര്‍ട്ട് സമര്‍പ്പിക്കാനിരിക്കെയാണ് ഡി എം ആര്‍ സി രംഗത്തെത്തിയിരിക്കുന്നത്. ഡി എം ആര്‍ സിയെ ഏല്‍പ്പിച്ചാല്‍ കൊച്ചി മെട്രോ മാതൃകയില്‍ പദ്ധതി പൂര്‍ത്തിയാക്കാന്‍ സാധിക്കുമെന്നും രൂപകല്‍പന, നിര്‍മാണം, കമ്മീഷനിംഗ് എന്നിവയെല്ലാം തങ്ങള്‍ തന്നെ ചെയ്യുമെന്നും പദ്ധതി ഏറ്റെടുക്കാന്‍ തയ്യാറാണെന്നും സംഘം സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്. കൊച്ചി മെട്രോ മാതൃകയില്‍ രൂപകല്‍പ്പനയും നിര്‍മാണവും മികച്ച രീതിയില്‍ ചെയ്യാന്‍ കഴിയുമെന്നാണ് സംഘം അറിയിച്ചിരിക്കുന്നത്. പദ്ധതി നിശ്ചിത സമയത്തോ അതിലും വേഗത്തിലോ പൂര്‍ത്തിയാക്കാന്‍ ഡി എം ആര്‍ സിക്ക് സാധിക്കുമെന്നും സംഘം സര്‍ക്കാരിന് ഉറപ്പ് നല്‍കിയിട്ടുണ്ട്.അതിവേഗ റെയില്‍ പദ്ധതി കൈകാര്യം ചെയ്യാന്‍ ഡി എം ആര്‍ സിയെ ചുമതലപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടാണ് സംഘം സര്‍ക്കാരിന് കത്ത് നല്‍കിയത്. കേരള ഹൈസ്പീഡ് റെയിലിന്റെ ഗുണങ്ങള്‍ ഉള്‍പ്പടെ നിരത്തിയാണ് കത്ത്. 57,000 കോടി മാത്രമാണ് പദ്ധതിക്ക് കണക്കാക്കിയിരിക്കുന്ന ചെലവ്. പ്രതിദിനം 2.28 ലക്ഷം യാത്രക്കാരെ വഹിക്കാനുള്ള ശേഷി ഈ ട്രെയിനിനുണ്ടാകും. പാത പൂര്‍ണമായും ഉയര്‍ത്തി പണിയുന്നതിനാല്‍ ഭൂമി ഏറ്റെടുക്കലിനെതിരെ ജനങ്ങളില്‍ നിന്ന് വലിയ എതിര്‍പ്പുകള്‍ ഉണ്ടാകില്ലെന്നും സംഘം എടുത്തുപറയുന്നു.സില്‍വര്‍ ലൈന്‍ പദ്ധതിക്ക് എതിരെ ഉയര്‍ന്ന പ്രതിഷേധങ്ങള്‍ അതിവേഗ റെയില്‍ പദ്ധതിക്കെതിരെ ഉയരില്ലെന്നാണ് ഉപസമിതിയുടെ വിലയിരുത്തല്‍. ഏറ്റവും നല്ല രീതിയില്‍ കേരളത്തില്‍ ചെയ്യാന്‍ കഴിയുന്ന പദ്ധതിയായിരിക്കും ഇതെന്നും പില്ലറിലും തുരങ്കത്തിലും പാത പോകുന്നത് ഗുണകരമാകുമെന്നുമാണ് ഉപസമിതിയുടെ വിലയിരുത്തല്‍. ശ്രീധരന്‍ മുന്നോട്ടുവെച്ച പ്രൊപ്പോസല്‍ നടപ്പാക്കാന്‍ സാധിക്കുന്നതാണെന്നും പദ്ധതിയുമായി മുന്നോട്ടുപോകാമെന്നും സമിതി പറയുന്നു. ഉപസമിതിയുടെ സംശയങ്ങളില്‍ ശ്രീധരന്‍ നിയോഗിച്ച ഉദ്യോഗസ്ഥര്‍ വിശദീകരണം നല്‍കി. ഇ ശ്രീധരന്‍ പ്രൊപ്പോസല്‍ മുഖ്യമന്ത്രി വി ഡി സതീശന് മുമ്പാകെ സമര്‍പ്പിച്ചതിന് പിന്നാലെ ഇതേപ്പറ്റി പഠിക്കാന്‍ നാലംഗ ഉപസമിതിയെ നിയോഗിക്കുകയായിരുന്നു. ഗതാഗത സെക്രട്ടറി ടി വി അനുപമ, ദക്ഷിണ റെയില്‍വേ പ്രിന്‍സിപ്പല്‍ ചീഫ് കൊമേഴ്‌സ്യല്‍ മാനേജര്‍ ജെ വിനയന്‍, സാമ്പത്തിക വിദഗ്ധന്‍ ഡോ. ടി വീരമണി, പരിസ്ഥിതി പ്രവര്‍ത്തകന്‍ ശ്രീധര്‍ രാധാകൃഷ്ണന്‍ എന്നിവരാണ് ഉപസമിതി അംഗങ്ങള്‍.Content Highlights:Metroman E Sreedharan urged the Kerala government to entrust the state high-speed rail project to the Delhi Metro Rail Corporation. He emphasized that handing over the project to DMRC would ensure its swift and efficient completion. Sreedharan highlighted the need for a modern and rapid transit system in the state.