സിംബാബ്‌വെക്കെതിരായടി 20 പാരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിൽ നിന്നും സഞ്ജു സാംസണിനെ ഒഴിവാക്കി

Wait 5 sec.

സിംബാബ്‌വെക്കെതിരായുള്ള മൂന്നു മത്സരങ്ങളുടെ ടി 20 പാരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിൽ നിന്നും സഞ്ജു സാംസണിനെ ഒഴിവാക്കി. ഇക്കഴിഞ്ഞ ടി 20 ലോകകപ്പിൽ ഇന്ത്യയുടെ വിജയശില്പിയും പ്ലെയർ ഓഫ് ദി ടൂര്ണമെന്റുമായ സഞ്ജുവിനെ ഈ മാസം നടക്കുന്ന പരമ്പരയിൽ നിന്നാണ് ഒഴിവാക്കിയത്.ഈ വര്ഷം നടക്കുന്ന ഏഷ്യൻ ഗെയിംസിന് ഉള്ള ഇന്ത്യൻ ടീമിൽ അംഗമായ സഞ്ജുവിനെ ടീമിൽ നിന്നും പുറത്തക്കിയതാണോ അതോ വിശ്രമം അനുവദിച്ചതാണോ എന്ന വിഷയത്തിൽ വ്യക്തതയില്ല. സഞ്ജുവിനെ കൂടാതെ നിലവിൽ ഇംഗ്ലണ്ടിനെതിരായ പരമ്പരയിൽ ഇന്ത്യൻ ടീമിന്റെ ഭാഗമായ പ്രസിദ്ധ കൃഷ്ണ, ഹർഷിത് റാണ, അർഷ്ദീപ് സിംഗ്, വാഷിംഗ്ടൺ സുന്ദർ, രവി ബിഷ്‌ണോയ് എന്നിവരും സിംബാബ്‌വെക്കെതിരായുള്ള പരമ്പരയ്ക്കുള്ള ഇന്ത്യയുടെ 15 അംഗ സ്‌ക്വാഡിൽ ഇടം പിടിച്ചില്ല. നേരത്തെ അയർലന്റിനെതിരായ പരമ്പരയിലെ മോശം പ്രകടനവും വൈഭവ് സൂര്യവംശിയുടെ വരവും സഞ്ജുവിന്റെ ഭാവിയെ പറ്റി ചോദ്യങ്ങൾ ഉയരാൻ കാരണമായിരുന്നു,ഇന്ത്യൻ സ്‌ക്വാഡ് :ശ്രേയസ് അയ്യർ, വൈഭവ് സൂര്യവംശി, അഭിഷേക് ശർമ്മ, തിലക് വർമ്മ , ഇഷാൻ കിഷൻ, ശിവം ദുബെ, സൂര്യൻഷ് ഷെഡ്‌ഗെ, റിങ്കു സിംഗ്, ഹർഷ് ദുബെ, വരുൺ ചക്രവരത്തി, പ്രിൻസ് യാദവ്, യാഷ് താക്കൂർ, അശോക് ശർമ്മ, മയാങ്ക് യാദവ്, പ്രഭ്സിമ്രാൻ സിംഗ്.Sanju Samson has been left out of the Indian squad for the T20 series against ZimbabweThe post സിംബാബ്‌വെക്കെതിരായ ടി 20 പാരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിൽ നിന്നും സഞ്ജു സാംസണിനെ ഒഴിവാക്കി appeared first on Kairali News | Kairali News Live.