കൊച്ചി | അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ജി എസ് ടി ജോയിന്റ് കമ്മീഷണര്‍ പ്രജനി രാജനെ സസ്പെന്‍ഡ് ചെയ്തു. വിജിലന്‍സ് റെയ്ഡില്‍ 2.89 കോടി രൂപയുടെ അനധികൃത സ്വത്ത് സമ്പാദനം കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി.എറണാകുളത്തെ രണ്ട് വസതികളില്‍ വിജിലന്‍സ് നടത്തിയ റെയ്ഡില്‍ 14 ലക്ഷം രൂപയും സ്വര്‍ണവും രേഖകളില്‍ കാണിക്കാത്ത തുകയും പിടിച്ചെടുത്തതിനെതുടര്‍ന്നു വിജിലന്‍സ് ശിപാര്‍ശയെ തുടര്‍ന്നാണ് ഇവരെ സസ്‌പെന്റ് ചെയ്തത്. കൈക്കൂലിയിലൂടെയാണ് ഉദ്യോഗസ്ഥ ഇത്രയും തുക സമ്പാദിച്ചത് എന്നാണ് വിജിലന്‍സിന്റെ പ്രാഥമിക നിഗമനം. 10 വര്‍ഷത്തിനിടെ ജോയിന്റ് കമ്മീഷണര്‍ 63 ശതമാനം അധികവരുമാനം നേടിയെന്നാണ് വിജിലന്‍സിന്റെ കണ്ടെത്തല്‍.എറണാകുളം ജില്ലാ ജി എസ് ടി ടാക്സ് പെയര്‍ സര്‍വീസ് ജോയിന്റ് കമ്മീഷണര്‍ പ്രജിനി രാജന്റെ പച്ചാളത്തെ വീട്ടിലും തേവരയിലുള്ള ഓഫീസിലുമായിരുന്നു പരിശോധന നടന്നത്. കഴിഞ്ഞ 10 വര്‍ഷത്തിനിടെ 2.75 കോടിയുടെ അനധികൃത സമ്പാദ്യം നേടിയതായി കണ്ടെത്തിയതിനെത്തുടര്‍ന്ന് മൂവാറ്റുപുഴ കോടതിയില്‍ രണ്ട് ദിവസം മുമ്പ് എഫ് ഐ ആര്‍ സമര്‍പ്പിച്ചിരുന്നു.ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ് നടന്നത്്. വിദേശയാത്രയ്ക്കായി മാറ്റിവെച്ചതാണ് വിജിലന്‍സ് കണ്ടെത്തിയ യു എസ് ഡോളറെന്നും സ്വന്തം ലോഡ്ജില്‍ നിന്നുള്ള മാസവരുമാനമാണ് 14 ലക്ഷം രൂപയെന്നുമായിരുന്നു ഉദ്യോഗസ്ഥ അന്ന് നല്‍കിയ വിശദീകരണം.Content Highlights:GST Joint Commissioner Prajini Rajan was suspended following a Vigilance raid that uncovered Rs 2.89 crore in disproportionate assets. Raids at her Ernakulam residences seized cash, gold, and unaccounted funds. Investigations revealed a 63% income surge via bribes over the past decade.