സമസ്ത: മദ്റസകളില്‍ പ്രാര്‍ഥനാ ദിനം ആചരിച്ചു

Wait 5 sec.

കോഴിക്കോട് | സമസ്തയുടെ ദീര്‍ഘകാലത്തെ അധ്യക്ഷനും ഉള്ളാളിലും കര്‍ണാടകയിലെ പ്രമുഖ മഹല്ലുകളിലും ഖാളിയും പ്രമുഖ പണ്ഡിതനുമായിരുന്ന താജുല്‍ ഉലമ സയ്യിദ് അബ്ദുറഹ്മാന്‍ അല്‍ ബുഖാരിയുടെയും മദ്റസ പ്രസ്ഥാനത്തിന്റെ പ്രാഥമിക നേതാവും സമസ്തയുടെ അനിഷേധ്യ നേതാവുമായിരുന്ന നൂറുല്‍ ഉലമ എം എ ഉസ്താദ് എന്നിവരടക്കമുള്ള പ്രമുഖരുടെയും വിയോഗ മാസമായ റബീഉല്‍ ആഖിറില്‍ അവരെ സ്മരിച്ചുകൊണ്ട് സെപ്തംബര്‍ 27ന് ഞായറാഴ്ച സമസ്ത കേരള സുന്നി വിദ്യാഭ്യാസ ബോര്‍ഡിന്റെ അംഗീകൃത മദ്റസകളില്‍ ദീനീ സ്ഥാപനങ്ങളിലും പ്രാര്‍ഥനാ ദിനമായി ആചരിച്ചു.മര്‍കസുസ്സഖാഫത്തിസ്സുന്നിയ്യയില്‍ സംസ്ഥാന തലത്തിലുള്ള ഉദ്ഘാടനം സുല്‍ത്താനുല്‍ ഉലമാ കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ നിര്‍വഹിച്ചു. മുന്‍കാല നേതാക്കളുടെയും സഹകാരികളുടെയും പേരില്‍ പ്രസ്തുത ദിവസം മദ്റസകളില്‍ പ്രാര്‍ഥന, പ്രഭാഷണം, സീറാ പാരായണം തുടങ്ങിയവ നടന്നു. പതിനായിരത്തിലേറെ മദ്റസകളില്‍ നിന്നായി ലക്ഷക്കണക്കിന് വിദ്യാര്‍ഥികളും അരലക്ഷത്തോളം അധ്യാപകരും രക്ഷിതാക്കളും പ്രാര്‍ഥനയില്‍ പങ്കെടുത്തു.റഈസുല്‍ ഉലമാ ഇ സുലൈമാന്‍ മുസ്‌ലിയാര്‍, സയ്യിദ് അലി ബാഫഖി തങ്ങള്‍, സയ്യിദ് ആറ്റക്കോയ തങ്ങള്‍, അബൂഹനീഫല്‍ ഫൈസി തെന്നല, വി പി എം ഫൈസി വില്ല്യാപ്പള്ളി തുടങ്ങിയ നേതാക്കള്‍ വിവിധ കേന്ദ്രങ്ങളില്‍ പ്രാര്‍ഥനക്ക് നേതൃത്വം നല്‍കി.Content Highlights:Samastha Kerala Islam Matha Vidhyabhyasa Board observed Prayer Day across its madrasas in Kerala. Special prayers and religious assemblies were organized to mark the occasion. Students, teachers, and committee members actively participated in the spiritual programs conducted statewide.