ദമ്മാം: മയക്കുമരുന്ന് കടത്താൻ ശ്രമിച്ച കേസിൽ പിടിക്കപ്പെട്ട മലയാളി യുവാവിന്റെ വധശിക്ഷ സൗദി ആഭ്യന്തര മന്ത്രാലയം നടപ്പാക്കി.കണ്ണൂർ സ്വദേശി അബൂട്ടിയെ (41) ആണ് വധ ശിക്ഷക്ക് വിധേയമാക്കിത്. ദമാമിലെ ജയിൽ വളപ്പിൽ വെച്ചാണ് ശിക്ഷ നടപ്പാക്കിയത്.2023-ൽ ഒമാനിൽ നിന്ന് റോഡ് മാർഗം സൗദി അറേബ്യയിലേക്ക് പ്രവേശിച്ച അബൂട്ടിയുടെ കാറിൽ നിന്ന് 43 കിലോഗ്രാം മയക്കു മരുന്ന് ശേഖരം സുരക്ഷാസേന പിടിച്ചെടുക്കുകയായിരുന്നു.മറ്റൊരാൾ പാഴ്സൽ ആണെന്ന് തെറ്റിദ്ധരിപ്പിച്ച്തനിക്ക് നൽകിയതായിരുന്നു അവയെന്നും അതിൽ മയക്കുമരുന്നാണെന്ന് തനിക്ക് അറിയില്ലായിരുന്നുവെന്നും അബൂട്ടി വിചാരണവേളയിൽ വാദിച്ചെങ്കിലും പ്രതിക്കെതിരായ തെളിവുകൾ ശക്തമായിരുന്നു. തുടർന്ന് സൗദി കോടതി ഇയാൾക്ക് വധശിക്ഷ വിധിക്കുകയും ഉന്നത കോടതി അത് ശരി വെക്കുകയും റോയൽ കോർട്ട് ശിക്ഷ നടപ്പാക്കാൻ ഉത്തരവിടുകയുമായിരുന്നു.The post സൗദിയിൽ മലയാളി യുവാവിന്റെ വധ ശിക്ഷ നടപ്പാക്കി appeared first on Arabian Malayali.