ന്യൂഡൽഹി | ബോയിങ് 737 മാക്സ് വിമാനങ്ങളില്‍ സാങ്കേതിക തകരാര്‍ കണ്ടെത്തിയതായി മുന്നറിയിപ്പ്. വിമാനം ലാന്‍ഡ് ചെയ്യാന്‍ ശ്രമിക്കുന്നതിനിടയില്‍ അത് നടക്കാതെ വരികയും പിന്നീട് മറ്റൊരു പാതയിലൂടെ വീണ്ടും ലാന്‍ഡ് ചെയ്യാന്‍ ശ്രമിക്കുകയും ചെയ്യുമ്പോള്‍ വിമാനത്തിന്റെ ഓട്ടോമാറ്റിക് നിയന്ത്രണ സംവിധാനം പ്രവര്‍ത്തിക്കാതെ പോകാന്‍ സാധ്യതയുണ്ടെന്നാണ് കണ്ടെത്തല്‍.ഈ പ്രശ്നം പരിഹരിക്കാനുള്ള പുതിയ സോഫ്റ്റ്വെയര് അപ്ഡേറ്റ് ബോയിങ് കമ്പനി തയാറാക്കിക്കൊണ്ടിരിക്കുകയാണ്. ഇതുമായി ബന്ധപ്പെട്ട വിവരം കഴിഞ്ഞ മാസം തന്നെ വിമാനക്കമ്പനികളെ അറിയിച്ചിട്ടുണ്ട്. അത്തരം സന്ദര്‍ഭങ്ങളില്‍ പൈലറ്റുമാര്‍ എങ്ങനെ ജാഗ്രത പാലിക്കണമെന്നതിനുള്ള നിര്‍ദ്ദേശങ്ങളും കമ്പനി നല്‍കിയിട്ടുണ്ട്.ഇന്ത്യയിലും ഈ വിമാനങ്ങള്‍ ഉപയോഗിക്കുന്നുണ്ട്. എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ 53 വിമാനങ്ങളും ആകാശ എയറിന്റെ 43 വിമാനങ്ങളും ഉള്‍പ്പെടെ ആകെ 96 ബോയിങ് 737 മാക്സ് വിമാനങ്ങളാണ് ഇന്ത്യയില്‍ സര്‍വീസ് നടത്തുന്നത്. Content Highlights: Boeing has issued a warning regarding a software glitch in 737 MAX aircraft affecting the automated flight guidance system during missed landing approaches. The aircraft manufacturer is actively preparing a software update to fix the flaw permanently. Indian carriers Air India Express and Akasa Air operate a total of 96 such aircraft.