ക്യാബിനറ്റ് പദവി ലീഗിനുള്ള ആറാം മന്ത്രി സ്ഥാനം: വി മുരളീധരന്‍ എം എല്‍ എ

Wait 5 sec.

തിരുവനന്തപുരം | എം കെ മുനീറിന് കാബിനറ്റ് പദവി നല്‍കിയതിലൂടെ ലീഗിന് ആറാം മന്ത്രിയെ സമ്മാനിച്ചിരിക്കുകയാണ് വി ഡി സതീശനെന്ന് വി മുരളീധരന്‍ എം എല്‍ എ. ഭരണത്തില്‍ വന്നതുമുതല്‍ സതീശന്റെ ലീഗ് വിധേയത്വം കേരളം കാണുന്നതാണ്. മന്ത്രിസഭയില്‍ രമേശ് ചെന്നിത്തലയെ തഴഞ്ഞ് പി കെ കുഞ്ഞാലിക്കുട്ടിയെ രണ്ടാമനാക്കി. കോണ്‍ഗ്രസ്സില്‍ ചോദിക്കുന്നതിന് മുമ്പ് ലീഗില്‍ ചോദിക്കുക എന്നതാണ് സതീശന്റെ രീതിയെന്നും വി മുരളീധരന്‍ പരിഹസിച്ചു.പുതിയ പദവികള്‍ അനാവശ്യ ചെലവാണ്. മന്ത്രിമാര്‍ക്ക് ചെയ്യാവുന്നതില്‍ കൂടുതല്‍ ഒന്നും ഡല്‍ഹിയിലെ പ്രതിനിധിക്കോ ഭരണ പരിഷ്‌കാര കമ്മീഷനോ ചെയ്യാനില്ല.കഴിഞ്ഞ സര്‍ക്കാരിന്റെ അതേ നയവും നിലപാടും ആവര്‍ത്തിക്കുകയാണ് യു ഡി എഫ് സര്‍ക്കാറെന്നും അദ്ദേഹം പറഞ്ഞു.Content Highlights:V Muraleedharan MLA has criticized the decision regarding the cabinet rank granted to Muslim League, terming it equivalent to an indirect sixth ministerial post. He stated that this move raises significant political questions within the state coalition dynamics. The remarks have sparked fresh political debates in Kerala.