തട്ടിക്കൊണ്ടുപോകലും കൂട്ടബലാത്സംഗവും; സ്ത്രീയടക്കം അഞ്ച് പേര്‍ പിടിയില്‍

Wait 5 sec.

തൃശൂര്‍ |  തൃശൂരില്‍നിന്ന് മലയാളി യുവതിയെ തട്ടിക്കൊണ്ടുപോയി കോയമ്പത്തൂരില്‍ വച്ച് കൂട്ടബലാത്സംഗത്തിനിരയാക്കിയ സംഭവത്തില്‍ തമിഴ്നാട് സ്വദേശികള്‍ പിടിയില്‍. തിരുപ്പൂര്‍ സ്വദേശി ദേവി, കോയമ്പത്തൂര്‍ സ്വദേശികളായ തോമസ്, പാല്‍രാജ്, ശങ്കര്‍, പഴനി സ്വദേശി രഘുപതി എന്നിവരാണ് പിടിയിലായത്. സംഭവത്തില്‍ പ്രായപൂര്‍ത്തിയാകാത്ത ഒരാളെ പിടികൂടാനുണ്ട്. തിരുപ്പൂര്‍, കോയമ്പത്തൂര്‍, പഴനി എന്നിവിടങ്ങളില്‍ നിന്നായാണ് പ്രതികളെ പിടികൂടിയത്. ഇതില്‍ പ്രധാന പ്രതി തോമസിനെ നെടുമ്പാശേരിയില്‍ നിന്നാണ് പിടികൂടിയത്. ഭര്‍ത്താവിനെയും കാമുകിയെയും പിടികൂടാന്‍ ഭാര്യ നല്‍കിയ ക്വട്ടേഷനായിരുന്നു സംഭവം. കഴിഞ്ഞ മാസം 22നാണ് സംഭവങ്ങളുടെ തുടക്കം. തമിഴ്നാട് സ്വദേശിയും ടാക്സി ഡ്രൈവറുമായ ഗുണശേഖരന്‍ നിലമ്പൂര്‍ സ്വദേശിനിയായ 38കാരിയുമായി പ്രണയത്തിലായിരുന്നു. ഇരുവരും തൃശൂര്‍ കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിന് സമീപത്തുള്ള ലോഡ്ജില്‍ മുറിയെടുത്ത് താമസിച്ച് വരികയായിരുന്നു. ഇതിനിടെ പണം തികയാതെ വന്നപ്പോള്‍ ഗുണശേഖരന്‍ സുഹൃത്തായ പാല്‍രാജിന് ലോഡ്ജിലെ ക്യൂആര്‍ കോഡ് അയച്ചുനല്‍കി പണം ആവശ്യപ്പെട്ടു.എന്നാല്‍ ഗുണശേഖരന് തന്റെ ഭാര്യയുമായി അടുപ്പമുണ്ടോ എന്ന സംശയമുള്ള പാല്‍രാജ് ഈ ക്യൂആര്‍ കോഡ് ഗുണശേഖരന്റെ ഭാര്യയായ ദേവിക്ക് കൈമാറി. ഭര്‍ത്താവിനെയും കാമുകിയെയും തൃശൂരിലെത്തി പിടികൂടാനായി തോമസിന്റെ സഹായം ദേവി തേടി.തുടര്‍ന്ന് രണ്ട് വാഹനങ്ങളിലായി തൃശൂരിലെത്തിയ തോമസും ദേവിയും ഉള്‍പ്പെടുന്ന സംഘം തമിഴ്നാട് പോലീസാണെന്ന് പരിചയപ്പെടുത്തി ലോഡ്ജ് മുറിയില്‍ കയറിപ്പറ്റി ഗുണശേഖരനെയും കാമുകിയെയും പിടികൂടി ക്രൂരമായി മര്‍ദിച്ചു. തുടര്‍ന്ന് ഇവരെ തിരുപ്പൂരിലെത്തിച്ച് ഒരു വീട്ടില്‍ വച്ച് ഇരുവരെയും വീണ്ടും മര്‍ദിക്കുകയും ഗുണശേഖരനെയും യുവതിയെയും വേറെ കാറുകളിലാക്കി കൊണ്ടുപോകുകയും ചെയ്തു. പിന്നീട് യുവതി സഞ്ചരിച്ച വാഹനം വിജനമായ സ്ഥലത്തേക്ക് കൊണ്ടുപോവുകയും തോമസും രഘുപതിയും ചേര്‍ന്ന് യുവതിയെ ക്രൂരമായി പീഡിപ്പിക്കുകയുമായിരുന്നു.പീഡനത്തിനിരയായി അവശയായ യുവതിയെ പ്രതികള്‍ ആശുപത്രിയില്‍ കൊണ്ടുപോയി. അവിടെനിന്ന് പ്രതികളുടെ കണ്ണുവെട്ടിച്ച് പുറത്തുകടന്ന യുവതി നിലമ്പൂരിലെത്തി ചികിത്സ തേടുകയായിരുന്നു. ആദ്യം നിലമ്പൂര്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും പിന്നീട് സംഭവസ്ഥലം അടിസ്ഥാനമാക്കി കേസ് തൃശൂരിലേക്ക് മാറ്റുകയുമായിരുന്നു.#ThrissurNews #KeralaCrime #Coimbatore #GangRapeCase #KeralaPolice #MalayalamNews #SirajLiveContent Highlights: Five people were arrested for kidnapping a woman from Thrissur and gang-raping her in Coimbatore. The crime was executed as a quotation given by a main suspect’s wife. The victim escaped to Nilambur for treatment, leading to the police investigation and arrests.