തിരുവനന്തപുരം | യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശിനെതിരെ മന്ത്രി കെ മുരളീധരന്‍. പറയാനുള്ളത് പാര്‍ട്ടി വേദികളില്‍ പറയണമെന്നും തന്നെ അറിയിക്കേണ്ട കാര്യങ്ങളെല്ലാം മുഖ്യമന്ത്രി അറിയിക്കാറുണ്ടെന്നുമായിരുന്നു കെ മുരളീധരന്റെ വിമര്‍ശം. ചില കാര്യങ്ങള്‍ പത്രം വായിച്ചിട്ടാണ് അറിയുന്നതെന്ന് താന്‍ മുന്‍പ് പറഞ്ഞിരുന്നുവെന്നും അന്ന് എല്ലാവരും തന്റെ മെക്കിട്ട് കയറിയെന്നും കെ മുരളീധരന്‍ പറഞ്ഞു. എന്തൊക്കെ ഉപദേശങ്ങള്‍ ആയിരുന്നു. ഇപ്പോള്‍ ശരം വിട്ടതുപോലെ എല്ലാവരും അഭിപ്രായങ്ങള്‍ പറയുന്നു. തനിക്ക് ഇപ്പോള്‍ ആ പരാതി ഇല്ലെന്ന് മന്ത്രി കെ മുരളീധരന്‍ പറഞ്ഞു.അതേ സമയം യുഡിഎഫ് കണ്‍വീനറായത് മുതല്‍ പല സമയങ്ങളില്‍ താന്‍ അവഗണിക്കപ്പെട്ടെന്നും യുഡിഎഫിലെ പല കാര്യങ്ങളും മാധ്യമങ്ങളിലൂടെയാണ് അറിയുന്നതെന്നും അടൂര്‍ പ്രകാശ് ഇന്നും ആവര്‍ത്തിച്ചു വി ഡി സതീശനെതിരെ കോണ്‍ഗ്രസിനുള്ളിലെ നീക്കം ശക്തമാവുകയാണ്. മുസ്ലീംലീഗ് അടക്കമുളള ഘടകകക്ഷികള്‍ക്ക് കാബിനറ്റ് പദവി നല്‍കിയതും സാംസ്‌കാരിക സ്ഥാപനങ്ങളുടെ തലപ്പത്തെ നിയമനങ്ങളും ആസൂത്രണ ബോര്‍ഡ് പുനഃസംഘടിപ്പിച്ചതും വി ഡി സതീശന്‍ തനിച്ചെടുത്ത തീരുമാനമാണ്. കേരളത്തിന്റെ ചുമതലയുളള എഐസിസി ജനറല്‍ സെക്രട്ടറി ദീപാദാസ് മുന്‍ഷി പോലും ഇക്കാര്യങ്ങള്‍ അറിഞ്ഞില്ല. മുഖ്യമന്ത്രിയുടെ തീരുമാനങ്ങള്‍ ഏകപക്ഷീയമെന്ന് കേന്ദ്ര നേതൃത്വത്തെ അറിയിക്കാനാണ് മുതിര്‍ന്ന നേതാക്കളുടെ നീക്കം.Content Highlights: Minister K Muraleedharan criticized UDF Convener Adoor Prakash, saying party matters should be discussed within party forums. Muraleedharan recalled past criticism he faced for similar remarks. Meanwhile, dissent grows within Congress against VD Satheesan’s unilateral decisions.