തിരുവനന്തപുരം | ഡെങ്കിപ്പനി, ചിക്കുന്‍ഗുനിയ തുടങ്ങിയ പകര്‍ച്ചവ്യാധികളുടെ പ്രതിരോധം പ്രാദേശിക അടിസ്ഥാനത്തില്‍ ശക്തിപ്പെടുത്താന്‍ ജില്ലാ കലക്ടര്‍മാരുടെ അധ്യക്ഷതയില്‍ കോര്‍ഡിനേഷന്‍ കമ്മിറ്റി രൂപവത്കരിക്കുമെന്ന് ആരോഗ്യ ദേവസ്വം മന്ത്രി കെ മുരളീധരന്‍ അറിയിച്ചു. ഇത് സംബന്ധിച്ച നടപടികള്‍ സ്വീകരിക്കാന്‍ ആരോഗ്യവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയെ ചുമതലപ്പെടുത്തി. മന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന പകര്‍ച്ചവ്യാധി അവലോകന യോഗത്തിലാണ് ഇക്കാര്യം തീരുമാനിച്ചത്. ഇതോടൊപ്പം തദ്ദേശ വാര്‍ഡ് അടിസ്ഥാനത്തില്‍ കൗണ്‍സിലര്‍മാര്‍/പഞ്ചായത്ത് അംഗങ്ങള്‍, റസിഡന്‍സ് അസോസിയേഷന്‍ ഭാരവാഹികള്‍, ബന്ധപ്പെട്ട ആരോഗ്യപ്രവര്‍ത്തകര്‍ എന്നിവരെ ഉള്‍പ്പെടുത്തി താഴെത്തട്ടില്‍ സമിതികള്‍ രൂപവത്കരിക്കാനും യോഗത്തില്‍ നിര്‍ദേശം നല്‍കി. ഡെങ്കിപ്പനിയുടെ ഹോട്ട്സ്‌പോട്ടുകള്‍ കണ്ടെത്തി കൊതുക് നിവാരണ പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടെ ശക്തിപ്പെടുത്തും.ഇടവിട്ടുള്ള മഴകാരണം വെള്ളം കെട്ടിനിന്ന് കൊതുക് വളരാനുള്ള സാധ്യതയില്ലാതാക്കാന്‍ വെള്ളിയാഴ്ച വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ശനിയാഴ്ച തൊഴിലിടങ്ങളിലും ഞായറാഴ്ച വീടുകളിലും കൊതുകിന്റെ പ്രജനന സാധ്യതയുള്ള ഉറവിടങ്ങള്‍ നശിപ്പിച്ച് ഡ്രൈഡേ ആചരിക്കണം. തദ്ദേശവകുപ്പ് മന്ത്രിയുമായി കൂടിയാലോചിച്ച് ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കും. എപ്പിഡമിക് കലണ്ടര്‍ പ്രകാരം പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതപ്പെടുത്താനും പനിബാധിത മേഖലകളില്‍ പനിക്ലിനിക്കുകള്‍ കൂടുതല്‍ ശക്തിപ്പെടുത്താനും ആവശ്യമായ സ്ഥലങ്ങളില്‍ പുതിയതായി ആരംഭിക്കാനും നിര്‍ദേശം നല്‍കി. ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാരുടെയും ജില്ലാ പ്രോഗ്രാം മാനേജര്‍മാരുടെയും യോഗങ്ങള്‍ വിളിച്ചു ചേര്‍ത്ത് താഴെത്തട്ടിലെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ വരുംദിവസങ്ങളില്‍ വിലയിരുത്തുമെന്നും മന്ത്രി അറിയിച്ചു.ആരോഗ്യവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. ശര്‍മിള മേരി ജോസഫ്, ആരോഗ്യവകുപ്പിന്റെ ഹൈപ്പവര്‍ കമ്മിറ്റി ചെയര്‍മാന്‍ ഡോ. എസ് എസ് ലാല്‍, ആരോഗ്യവകുപ്പ് ഡയറക്ടര്‍ ഡോ. വി മീനാക്ഷി, ആരോഗ്യവിദ്യാഭ്യാസ ഡയറക്ടര്‍ ഡോ. കെ വി വിശ്വനാഥന്‍, കേരള സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ സ്‌പെഷ്യല്‍ ഓഫീസര്‍ ഡോ. എ അല്‍ത്താഫ്, ആരോഗ്യവകുപ്പ് അഡീ. ഡയറക്ടര്‍ ഡോ. റീത്ത, മെഡിക്കല്‍ കോളജിലെ ഇന്‍ഫക്ഷന്‍സ് ഡീസീസ് വിഭാഗം മേധാവി ഡോ. ആര്‍ അരവിന്ദ് യോഗത്തില്‍ പങ്കെടുത്തു.Content Highlights:Kerala will strengthen infectious disease prevention by forming coordination committees led by District Collectors. The initiative aims to enhance inter-departmental collaboration and streamline epidemic control measures across all districts. This proactive setup will help monitor and manage seasonal health risks effectively.