കോട്ടയം | സ്‌കൂട്ടര്‍ അപകടത്തില്‍ പരുക്കേറ്റ് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന യുവതി മരിച്ചു. ഔട്ട്‌പോസ്റ്റിനു സമീപം എകെജി കോളനി കുമരങ്കരി വിനോദിന്റെയും രഞ്ജിനിയുടെയും മകള്‍ മഹിമ (25) ആണ് മരിച്ചത്. മണിപ്പുഴയിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയായിരുന്നു.തിങ്കളാഴ്ച രാത്രി 10.30ന് മന്ദിരം കവലയിലാണ് അപകടം. ഇടറോഡില്‍നിന്ന് പ്രധാന റോഡിലേക്ക് ഓടിച്ചുവന്ന ഓട്ടോറിക്ഷ, മഹിമയും സഹോദരന്‍ വിതുല്‍ വിനോദും സഞ്ചരിച്ചിരുന്ന സ്‌കൂട്ടറില്‍ ഇടിക്കുകയായിരുന്നു. അപകടത്തില്‍ വിതുല്‍ വിനോദിനു പരുക്കേറ്റിരുന്നു. മെഡിക്കല്‍കോളജ് ആശുപത്രിയില്‍ ചികിത്സ തേടി. മഹിമ ബുധനാഴ്ച രാത്രിയിലാണ് മരിച്ചത്. സംസ്‌കാരം നടത്തി.Content Highlights: A 25-year-old woman named Mahima died at Kottayam Medical College Hospital after being injured in a scooter accident. The incident occurred at Mandiram Junction when an autorickshaw collided with her scooter. Her brother Vithul Vinod was also injured in the crash.