കാർ ഓടിക്കുന്നതിനിടെ ഹൃദയാഘാതം: കോഴിക്കോട് സ്വദേശി ബഹ്‌റൈനിൽ നിര്യാതനായി

Wait 5 sec.

മനാമ: വാഹനമോടിക്കുന്നതിനിടെ ഹൃദയാഘാതമുണ്ടായതിനെ തുടർന്ന് മലയാളി പ്രവാസി ബഹ്‌റൈനിൽ നിര്യാതനായി. കോഴിക്കോട് ബാലുശ്ശേരി കാക്കൂർ സ്വദേശി അൻവർ സ്വാദിഖ് (48) ആണ് മരിച്ചത്.കാർ ഓടിക്കുന്നതിനിടെ പെട്ടെന്ന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. തുടർന്ന് വാഹനം സുരക്ഷിതമായി ഇടിച്ചു നിർത്തി, ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.സുൽഫത്താണ് ഭാര്യ. മൂന്ന് മക്കളുണ്ട്. മൃതദേഹം ആവശ്യമായ നിയമനടപടികൾ പൂർത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള ശ്രമങ്ങൾ സാമൂഹിക പ്രവർത്തകരുടെ നേതൃത്വത്തിൽ പുരോഗമിക്കുന്നു.The post കാർ ഓടിക്കുന്നതിനിടെ ഹൃദയാഘാതം: കോഴിക്കോട് സ്വദേശി ബഹ്‌റൈനിൽ നിര്യാതനായി appeared first on Bahrain Vartha ബഹ്‌റൈൻ വാർത്ത.