നഗോയ| ഏഷ്യന്‍ ഗെയിംസിന്റെ 13ാം ദിനത്തില്‍ അമ്പെയ്ത്തില്‍ സ്വര്‍ണം സ്വന്തമാക്കി ഇന്ത്യന്‍ വനിതകള്‍. വനിതകളുടെ റിക്കര്‍വ് ആര്‍ച്ചറി ടീം ഇനത്തില്‍ ഒളിംപിക് ചാംപ്യന്മാരായ സൗത്ത് കൊറിയയെ പരാജയപ്പെടുത്തിയാണ് ഇന്ത്യ ആദ്യമായി സ്വര്‍ണം നേടിയത്. അങ്കിത ഭഗത്, കീര്‍ത്തി, കുംകും മോഹദ് എന്നിവരടങ്ങിയ സംഘമാണ് രാജ്യത്തിന് അഭിമാന നേട്ടം സമ്മാനിച്ചത്. ഇതോടെ ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയുടെ സ്വര്‍ണനേട്ടം 11 ആയി ഉയര്‍ന്നു.അവസാന സെറ്റില്‍ 54-54 സമനില പാലിച്ചതോടെയാണ് ഇന്ത്യ സ്വര്‍ണം ഉറപ്പിച്ചത്. സെമിഫൈനലില്‍ ചൈനയെ 5-1 എന്ന സ്‌കോറിന് തകര്‍ത്താണ് ഇന്ത്യ ഫൈനലിലേക്ക് മുന്നേറിയത്. മത്സരത്തിന്റെ തുടക്കത്തില്‍ കൊറിയന്‍ താരം ലീ 9 പോയിന്റ് നേടി ടീമിന് മികച്ച തുടക്കം നല്‍കി. തുടര്‍ന്ന് മറ്റൊരു 9-ഉം 10-ഉം നേടി കൊറിയ കരുത്ത് കാട്ടി.ഇന്ത്യക്ക് വേണ്ടി 9 പോയിന്റോടെയാണ് കീര്‍ത്തി തുടങ്ങിയത്. എന്നാല്‍ അങ്കിതയ്ക്ക് പിഴച്ചു. 8 പോയിന്റ് മാത്രം നേടാനായതോടെ ഇന്ത്യന്‍ സംഘം പ്രതിരോധത്തിലായി. കുംകും 9 പോയിന്റ് നേടി ഇന്ത്യയെ മത്സരത്തില്‍ നിലനിര്‍ത്തിയെങ്കിലും, ആദ്യ ഘട്ടത്തില്‍ മത്സരത്തിന്റെ നിയന്ത്രണം കൊറിയയുടെ കൈകളിലായിരുന്നു.രണ്ടാം റൊട്ടേഷനില്‍ കൊറിയ 8 പോയിന്റോടെ തുടങ്ങി. പിന്നാലെ കാങ് 9 പോയിന്റ് നേടി. ഒടുവില്‍ മറ്റൊരു 9 പോയിന്റ് കൂടി നേടി ആകെ 54 പോയിന്റോടെ കൊറിയ സെറ്റ് അവസാനിപ്പിച്ചു. രണ്ടാം ഊഴത്തില്‍ കീര്‍ത്തി 9 പോയിന്റോടെ തുടങ്ങി, അങ്കിതയും 9 പോയിന്റ് നേടി പിന്തുണ നല്‍കി. ഇതോടെ അവസാന ഷോട്ടില്‍ 10 പോയിന്റ് തന്നെ നേടേണ്ട സമ്മര്‍ദത്തിലായെങ്കിലും കുംകും കൃത്യമായി 10 പോയിന്റ് തന്നെ തൊടുത്തു. ഇതോടെ ഇന്ത്യ സെറ്റ് സമനിലയിലാക്കുകയും 5-3 എന്ന സ്‌കോറിന് മത്സരം ജയിച്ച് ചരിത്ര വിജയം സ്വന്തമാക്കുകയും ചെയ്തു.ഗെയിംസിന്റെ 13ാം ദിവസമായ ഇന്ന് ബോക്സിങ്ങില്‍ ലവ്ലിന ബോര്‍ഗോഹെയ്ന്‍ (75 കിലോഗ്രാം), പര്‍വീണ്‍ (65 കിലോഗ്രാം), അങ്കുഷ് (80 കിലോഗ്രാം) എന്നിവര്‍ സ്വര്‍ണമെഡല്‍ പോരാട്ടത്തിനിറങ്ങും. വനിതാ ഹോക്കിയില്‍ ഇന്ത്യ ചൈനയെ നേരിടും. ഗുസ്തിയിലും ഇന്ന് ഇന്ത്യന്‍ താരങ്ങള്‍ മെഡല്‍ പോരാട്ടത്തിനിറങ്ങും.Content Highlights: Indian women’s recurve archery team comprising Ankita Bhakat, Kirti, and Kumkum Mohad clinched a historic gold medal at the Asian Games by defeating Olympic champions South Korea 5-3. This victory took India’s overall gold medal tally to 11 on the 13th day of the event. Indian athletes in boxing, hockey, and wrestling are also competing in major medal matches today.