കോഴിക്കോട് | ഇന്തോനേഷ്യയിലെ ജക്കാര്‍ത്തയില്‍ നടക്കുന്ന ഇന്റര്‍നാഷണല്‍ ഗ്രാന്‍ഡ് ഇമാംസ് കോണ്‍ഫറന്‍സില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് ഇയാസ് അലി നൂറാനി പങ്കെടുത്തു. ‘മസ്ജിദ്, ഹാര്‍മണി, റിലീജിയസ് ഡിപ്ലോമസി ആന്‍ഡ് ഗ്ലോബല്‍ പീസ്’ എന്ന പ്രമേയത്തില്‍ ഇന്തോനേഷ്യന്‍ മതകാര്യ വകുപ്പ് മന്ത്രി പ്രൊഫ. ഡോ. കെ എച്ച് നസറുദ്ദീന്‍ ഉമറിന്റെ നേതൃത്വത്തില്‍ നടന്ന സമ്മേളനത്തില്‍ ലോകത്തെ 39 രാജ്യങ്ങളില്‍ നിന്നുള്ള ഇമാമുമാരും മതപണ്ഡിതരും പങ്കെടുത്തു.മസ്ജിദുകളെ ആരാധനാകേന്ദ്രങ്ങള്‍ക്കപ്പുറം വിദ്യാഭ്യാസം, സാമൂഹിക ശാക്തീകരണം, മാനവിക സേവനം, സമാധാന നിര്‍മാണം എന്നിവയുടെ കേന്ദ്രങ്ങളാക്കി മാറ്റുന്നതിന്റെ സാധ്യതകള്‍ സമ്മേളനത്തില്‍ ചര്‍ച്ചയായി. ഇന്ത്യന്‍ ഗ്രാന്റ് മുഫ്തി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാരുടെ നേതൃത്വത്തില്‍ ഇന്ത്യയില്‍ നടക്കുന്ന മസ്ജിദ് കേന്ദ്രീകൃത വൈജ്ഞാനിക ശാക്തീകരണ പ്രവര്‍ത്തനങ്ങള്‍ ഇയാസ് അലി നൂറാനി പരിചയപ്പെടുത്തി.മലപ്പുറം ജില്ലയിലെ ആതവനാട് അലി അഹ്സനി-റുഖിയ ദമ്പതികളുടെ മകനായ ഇയാസ് അലി നൂറാനി പൂനൂര്‍ ജാമിഅ മദീനതുന്നൂറില്‍ ഏഴ് വര്‍ഷത്തെ ഇസ്‌ലാമിക് സ്റ്റഡീസ് പഠനം നിര്‍വഹിച്ചു. തുടര്‍ന്ന് ഇന്തോനേഷ്യയിലെ സുരാകാര്‍ത്ത മുഹമ്മദിയ്യ സര്‍വകലാശാലയില്‍ നിന്ന് ഇസ്‌ലാമിക് എജ്യുക്കേഷനില്‍ മാസ്റ്റേഴ്‌സ് പഠനം പൂര്‍ത്തിയാക്കി. പിന്നീട് ഇന്തോനേഷ്യന്‍ ഭാഷയായ ബഹാസ സ്വായത്തമാക്കി. കഴിഞ്ഞ മൂന്ന് വര്‍ഷമായി ഇന്തോനേഷ്യയിലെ വൈജ്ഞാനിക സംസ്‌കാരിക പൈതൃകങ്ങളെ കുറിച്ച് ഗവേഷണം നടത്തിവരികയാണ്.Content Highlights: Iyas Ali Noorani represented India at the International Grand Imams Conference held in Jakarta, Indonesia. Organized by Indonesian Minister Prof. Dr. KH Nasaruddin Umar, delegates from 39 countries attended. The event highlighted religious diplomacy and peace initiatives led by Kanthapuram AP Aboobacker Musliyar.