പൊലീസിനെ വെട്ടിച്ച് 13 വർഷം ഒളിവിൽ, പേരും ഊരും തൊഴിലും മാറ്റി; കൊറ ജോഷ് ബാബു ഒടുവിൽ സമ്മതിച്ചു: ‘ജോസ് ഞാൻ തന്നെ’

Wait 5 sec.

13 വർഷം ഒളിവിൽ കഴിഞ്ഞ ലഹരിക്കടത്തു കേസ് പ്രതിയായ കിഴക്കുമ്പുറം കെ.ടി.ജോസ് (56) ആന്ധ്രപ്രദേശിൽ 'കൊറ ജോഷ് ബാബു' എന്ന പേരിൽ ഒളിവിൽ കഴിയവേ കണ്ണൂർ സിറ്റി പൊലീസ് സംഘം പിടികൂടി. 2012-ൽ 8 കിലോ കഞ്ചാവുമായി പിടിയിലായ ശേഷം ജാമ്യത്തിലിറങ്ങി മുങ്ങിയ ഇയാൾ, പേരും ഊരും തൊഴിലും മാറ്റി പുതിയ വ്യക്തിത്വത്തിൽ ജീവിക്കുകയായിരുന്നു. വാണിജ്യാടിസ്ഥാനത്തിൽ കേരളത്തിലേക്ക് ലഹരിക്കടത്തു നടത്തിയവരെ കണ്ടെത്താനുള്ള ഓപ്പറേഷൻ തൂഫാൻ്റെ ഭാഗമായി നടത്തിയ അന്വേഷണത്തിലാണ് ഇയാളെക്കുറിച്ചുള്ള നിർണായക വിവരങ്ങൾ ലഭിച്ചത്. സംസ്ഥാനത്തെ വിവിധ സ്റ്റേഷനുകളിലായി ഇയാൾക്ക് ആറു കേസുകളിൽ വാറൻ്റുണ്ട്. മാസങ്ങൾ നീണ്ട അന്വേഷണത്തിനൊടുവിൽ ആന്ധ്രപ്രദേശ്-ഒഡീഷ അതിർത്തിയിലെ ഒരു ഗ്രാമത്തിൽ ചിക്കൻ ഫാം നടത്തിവരികയായിരുന്ന ഇയാളെ പൊലീസ് നിരീക്ഷണം നടത്തി കണ്ടെത്തുകയായിരുന്നു. ചോദ്യം ചെയ്യലിൽ താൻ തന്നെയാണ് ജോസ് എന്ന് പ്രതി സമ്മതിച്ചു.