തൃശൂർ∙ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിനെതിരെ നടന്ന പ്രതിഷേധത്തിലേക്ക് എസ്എഫ്ഐ എന്തിനാണ് ബീയർകുപ്പി വലിച്ചെറിയുന്നതെന്ന് മന്ത്രി ഒ.ജെ.ജനീഷ്. തലസ്ഥാനത്ത് ഇന്നലെ യൂത്ത് കോൺഗ്രസിന്റെ സമരം നടന്നത് ഗ്യാനേഷ് കുമാറിനെതിരെയാണ്, കേന്ദ്രത്തിനെതിരെയാണ്. അതിനു നേരെ എന്തിനാണ് എസ്എഫ്ഐ ബീയർ കുപ്പി എറിയുന്നത്? യൂത്ത് കോൺഗ്രസിന്റെ മാർച്ചിന്റെ പിൻനിരയിലേക്കാണ് കല്ലെറിഞ്ഞത്.