തിരുവനന്തപുരം|ആനാവൂര്‍ കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി ഓഫീസ് തീവെച്ച സംഭവത്തില്‍ ബിജെപി പ്രവര്‍ത്തകന്‍ അറസ്റ്റില്‍. ആനാവൂര്‍ സ്വദേശി സുരേഷ് കുമാറാണ് പിടിയിലായത്. നെയ്യാറ്റിന്‍കരയില്‍ ഇന്നലെ മന്ത്രി ഒ ജെ ജനീഷിനെ കരിങ്കൊടി കാണിച്ചതിന് ബിജെപി സൗത്ത് ജില്ലാ പ്രസിഡന്റിന്റെ കാര്‍ കോണ്‍ഗ്രസുകാര്‍ തടഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ആനാവൂരില്‍ മണ്ഡലം കമ്മിറ്റി ഓഫീസ് കത്തിച്ചത്.കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായെ യൂത്ത് കോണ്‍ഗ്രസ് കരിങ്കൊടി കാണിച്ചതിന് പകരം ചോദിച്ചുള്ള യുവമോര്‍ച്ചയുടെ കരിങ്കൊടി പ്രതിഷേധം തുടരുകയാണ്. കരിങ്കൊടി പ്രതിഷേധത്തെ ചൊല്ലി കോണ്‍ഗ്രസ് – ബിജെപി ഏറ്റുമുട്ടലിനിടെയാണ് നെയ്യാറ്റിന്‍കര ആനാവൂരില്‍ കോണ്‍ഗ്രസ് മണ്ഡലം ഓഫീസ് കത്തിച്ചത്. സംഭവത്തില്‍ നേതൃത്വത്തിന്റെ ഒത്താശയോടെ ബിജെപി പ്രവര്‍ത്തകരാണ് ആക്രമണം നടത്തിയതെന്ന് കെപിസിസി പ്രസിഡന്റ് ആരോപിച്ചിരുന്നു. യുവമോര്‍ച്ച കരിങ്കൊടി പ്രതിഷേധം തുടരുമെന്നതിനാല്‍ മന്ത്രിമാരുടെ സുരക്ഷ പോലീസ് വര്‍ധിപ്പിച്ചിരിക്കുകയാണ്.നെയ്യാറ്റിന്‍കര പാലിയോട് ജങ്ഷനിലെ ആനാവൂര്‍ മണ്ഡലം കമ്മിറ്റിയുടെ ഓഫീസിനാണ് തീയിട്ടത്. കെട്ടിടവും ഇവിടെയുണ്ടായിരുന്ന മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെയും മുഖ്യമന്ത്രി വി ഡി സതീശന്റെയും ഫ്‌ളക്‌സ് ബോര്‍ഡുകളും കത്തിനശിച്ചിട്ടുണ്ട്. ഇന്നലെ രാത്രിയായിരുന്നു ആക്രമണം. നാട്ടുകാര്‍ സമയോചിതമായി ഇടപെട്ട് തീയണച്ചത് സമീപത്തുള്ള കെട്ടിടങ്ങളിലേക്ക് പടരാതിരിക്കാന്‍ സഹായിച്ചു.Content Highlights:A BJP worker named Suresh Kumar was arrested for setting the Congress Anavoor mandalam office on fire. The attack followed clashes over black flag protests against Minister OR Janeesh in Neyyattinkara. Flex boards of former CM Oommen Chandy and VD Satheesan were damaged in the overnight incident.